സ്മാര്‍ട് ഫ്രിഡ്ജ് നിര്‍മിക്കാനുള്ള പദ്ധതിയില്‍ ആമസോണ്‍


പ്രൊജക്ട് പള്‍സ് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രൊജക്ട് ആമസോണിന്റെ ഫിസിക്കല്‍ സ്റ്റോര്‍സ് യൂണിറ്റിന് കീഴിലാണ് നടക്കുന്നത്.

Photo: Samsung, LG

ആമസോണ്‍ ഒരു സ്മാര്‍ട് ഫ്രിഡ്ജ് നിര്‍മിക്കാനുള്ള ശ്രമത്തിലാണെന്ന് റിപ്പോര്‍ട്ട്. പ്രൊജക്ട് പള്‍സ് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രൊജക്ട് ആമസോണിന്റെ ഫിസിക്കല്‍ സ്റ്റോര്‍സ് യൂണിറ്റിന് കീഴിലാണ് നടക്കുന്നത്. കമ്പനിയുടെ ആമസോണ്‍ ഗോ ഉത്പന്നങ്ങളും ഫിസിക്കല്‍ സ്റ്റോര്‍സ് യൂണിറ്റാണ് കൈകാര്യം ചെയ്യുന്നത്.

ഫ്രിഡ്ജില്‍ വെക്കുന്ന ഉത്പന്നങ്ങളുടെ കാലാവധി എപ്പോള്‍ തീരുമെന്ന് ട്രാക്ക് ചെയ്യുക, ഫ്രിഡ്ജിലുള്ള പലചരക്ക് സാധനങ്ങള്‍ക്ക് അനുസരിച്ചുള്ള റസിപ്പികള്‍ നിര്‍ദേശിക്കുക, ആമസോണ്‍ ഫ്രെഷില്‍നിന്നു വോള്‍ ഫുഡ്‌സ് (Whole Foods) സ്‌റ്റോറില്‍നിന്നു സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുക തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ ഈ ഫ്രിഡ്ജിന് സാധിക്കും.

ഈ ഉത്പന്നം ആമസോണ്‍ പുറത്തിറക്കുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയുന്നില്ല. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ മറ്റ് നിര്‍മാതാക്കളുമായി സഹകരിച്ചായിരിക്കും അത് സാധ്യമാക്കുക. ആമസോണിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് കംപ്യൂട്ടര്‍ ഡയറക്ടര്‍ ഗോപി പ്രശാന്ത് പറഞ്ഞു.

സ്മാര്‍ട് ഫ്രിഡ്ജ് എന്ന ആശയം അവതരിപ്പിക്കുന്ന ആദ്യ കമ്പനിയല്ല ആമസോണ്‍. സാധനങ്ങള്‍ വാങ്ങാന്‍ സഹായിക്കുന്നതും ഭക്ഷണങ്ങള്‍ തിരിച്ചറിയാന്‍ കഴിവുള്ളതുമായ റഫ്രിജറേറ്ററുകള്‍ എല്‍ജിയും, സാംസങും പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: amazon working on smart fridge report

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented