ഇന്ത്യയിലെ ഓൺലെെൻ ലേണിങ് അക്കാദമി അവസാനിപ്പിക്കാനൊരുങ്ങി ആമസോൺ


ആമസോൺ ഓഫീസ് | photo: ap

ഇന്ത്യയിലെ ഓൺലെെൻ ലേണിങ് അക്കാദമിയുടെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ആമസോൺ. ഹെെസ്കൂൾ വിദ്യാർഥികൾക്കായി ആരംഭിച്ച ഓൺലെെൻ ലേണിങ് അക്കാദമിയാണ് പ്രവർത്തനം തുടങ്ങി രണ്ടുവർഷത്തിനുള്ളിൽ അടച്ചിടാൻ ഒരുങ്ങുന്നത്. തീരുമാനത്തിന് പിന്നിലെ കാരണം ആമസോൺ വ്യക്തമാക്കിയിട്ടില്ല.

കോവി‍ഡ് കാലത്ത് വിർച്വൽ ലേണിങ്ങിന് പ്രാധാന്യം ഏറി വന്നപ്പോഴാണ് ആമസോൺ അക്കാദമി ആരംഭിക്കുന്നത്. ജെ.ഇ.ഇ പരീക്ഷകൾക്കുള്ള കോച്ചിങ്ങും ആമസോൺ അക്കാദമി നൽകിവന്നിരുന്നു. ഘട്ടം ഘട്ടമായി പ്രവർത്തനം നിർത്താനാണ് ആമസോൺ തീരുമാനിച്ചിരിക്കുന്നത്.ലോക്ക്ഡൗൺ കാലം കഴിഞ്ഞത് മുതൽ ഓൺലെെൻ ലേണിങ് പ്ലാറ്റ്ഫോമുകളിലെല്ലാം പ്രതിസന്ധി രൂക്ഷമാണ്. ഇക്കൂട്ടത്തിൽ മുൻനിരയിലുള്ള ബെെജൂസ് 2500 ഓളം ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനം എടുത്തിരുന്നു. മറ്റു പ്രമുഖ ഓൺലെെൻ ലേണിങ് പ്ലാറ്റ്ഫോമുകളായ അൺഅക്കാദമി, വേദാന്തു, വെെറ്റ്ഹാറ്റ് ജൂനിയർ എന്നിവയുടെയും സ്ഥിതി ഇതുതന്നെയാണ്.

നേരത്തെ കമ്പനി ലാഭത്തിലല്ലെന്ന് ചൂണ്ടിക്കാട്ടി ആമസോൺ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. വൻകിട കമ്പനികളെല്ലാം ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണ്.

Content Highlights: Amazon to shut down online learning academy in India in a phased manner

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented