ഇന്ത്യയിലും പിരിച്ചുവിടല്‍ ആരംഭിച്ച് ആമസോണ്‍; അഞ്ചുമാസത്തെ ശമ്പളം നല്‍കാമെന്ന് വാഗ്ദാനം


ഇന്ത്യയിലുള്ള ആമസോണിന്റെ ആകെ ജീവനക്കാരില്‍ ഒരു ശതമാനത്തോളം പേരെ പിരിച്ചുവിടല്‍ ബാധിക്കുമെന്നായിരുന്നു വിവരങ്ങള്‍...

-

ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ്‍ ഇന്ത്യയിലെ പിരിച്ചുവിടല്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇ-മെയില്‍ മുഖേനയാണ് ആമസോണ്‍ ഇക്കാര്യം ജീവനക്കാരെ അറിയിച്ചതെന്നും അഞ്ചുമാസത്തെ ശമ്പളം കമ്പനി വാഗ്ദാനം ചെയ്തുവെന്നുമാണ് റിപ്പോര്‍ട്ട്. ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ ഒരുങ്ങുകയാണെന്ന് നേരത്തെ ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു.

ഏകദേശം 18,000 ജീവനക്കാരെയാണ് ആമസോണ്‍ ഒഴിവാക്കുമെന്ന് അറിയിച്ചത്. ഇന്ത്യയിലുള്ള ആമസോണിന്റെ ആകെ ജീവനക്കാരില്‍ ഒരു ശതമാനത്തോളം പേരെ പിരിച്ചുവിടല്‍ ബാധിക്കുമെന്നായിരുന്നു വിവരങ്ങള്‍. ആഗോള തലത്തില്‍ താല്‍കാലിക ജീവനക്കാരെ കൂടാതെ കമ്പനിക്ക് 15.4 ലക്ഷം ജീവനക്കാരാണുള്ളത്.

കോവിഡ് കാലത്ത് പോലും വന്‍തോതില്‍ നിയമനങ്ങള്‍ നടത്തിയിരുന്ന സ്ഥാപനമാണ് ആമസോണ്‍. സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് പിന്നീട് ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ചത്. പിരിച്ചുവിടല്‍ ആളുകള്‍ക്ക് പ്രയാസമാണെന്ന് കമ്പനി നേതൃത്വം മനസിലാക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ തീരുമാനത്തെ കുറച്ചുകാണുന്നില്ലെന്നും ആമസോണ്‍ സിഇഒ ആന്‍ഡി ജാസി പറഞ്ഞിരുന്നു.

പിരിച്ചുവിടുന്നവര്‍ക്ക് പണം, ആരോഗ്യ ഇന്‍ഷുറന്‍സ്, മറ്റുജോലികള്‍ തേടാനുള്ള സഹായം എന്നിവയുള്‍പ്പെടെ കമ്പനി വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ജീവനക്കാരും പിരിച്ചുവിടലിനെ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെക്കുന്നുണ്ട്. അനുഭവസമ്പന്നരായ ജീവനക്കാരും പുതിയ ജീവനക്കാരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. കുറച്ചുദിവസംകൂടി ആമസോണിലെ പിരിച്ചുവിടല്‍ തുടരുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

Content Highlights: Amazon starts layoffs in India says report

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023

Most Commented