ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടികൾ ആമസോൺ ആരംഭിച്ചു


ആമസോൺ ഓഫീസ് | photo: ap

ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ച് ആമസോൺ. ചില തസ്തികകൾ ഇനി ആവശ്യമില്ല എന്നായിരുന്നു ബുധനാഴ്ച ജീവനക്കാർക്ക് നൽകിയ സന്ദേശത്തിൽ ആമസോൺ ഹാർഡ്‌വേർ തലവൻ ഡേവ് ലിമ്പ് അറിയിച്ചത്. കഴിവുള്ള ഒരുകൂട്ടം ആമസോൺകാരെ നഷ്ടപ്പെടുന്നതിൽ അതീവദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ട്വിറ്ററിനും, മെറ്റയ്ക്കും പിന്നാലെയാണ് ആമസോണും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി കമ്പനി ലാഭത്തിലല്ലാത്തതിനെ തുടര്‍ന്നാണ് ചെലവ്‌ ചുരുക്കല്‍ നടപടികളിലേക്ക് കമ്പനി നീങ്ങിയത്.



അലെക്‌സ വോയ്‌സ് അസിസ്റ്റന്റ് ഉള്‍പ്പടെയുള്ളവ നിര്‍മിക്കുന്ന കമ്പനിയുടെ ഉപകരണ നിര്‍മാണ വിഭാഗം, റീട്ടെയില്‍ ഡിവിഷന്‍, ഹ്യൂമന്‍ റിസോഴ്‌സസ് എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെയായിരിക്കും കൂടുതലും പിരിച്ചുവിടുക എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലാഭകരമല്ലാത്ത യൂണിറ്റുകളിലെ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നടപടിയെ കുറിച്ചുള്ള മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നു. മറ്റ് അവസരങ്ങള്‍ തേടണമെന്ന നിര്‍ദേശവും നല്‍കി. സാധാരണ നല്ലരീതിയില്‍ കച്ചവടം നടക്കുന്ന സമയത്ത് പോലും വളര്‍ച്ച മന്ദഗതിയിലായെന്ന് ആമസോണ്‍ പറയുന്നു.

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സ്ഥാപനമായ മെറ്റയും നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ചെലവ്‌ ചുരുക്കല്‍ നടപടിയുടെ ഭാഗമായി ട്വിറ്ററിന്റെ പുതിയ മേധാവി ഇലോണ്‍ മസ്‌കും കമ്പനിയിലെ പകുതിയിലേറെ ജീവനക്കാരെ പിരിച്ചുവിട്ടു. മറ്റ് മുന്‍നിര ഐടി കമ്പനികളും പിരിച്ചുവിടല്‍ ഉള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: amazon started employees lay off procedures

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented