ആമസോണ്‍ പ്രൈം ഗെയിമിങ് ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍


പ്രതീകാത്മക ചിത്രം | photo : prime gaming/ facebook

ടെക് ഭീമനായ ആമസോണിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ. ആമസോണ്‍ പ്രൈം, ആമസോണ്‍ പേ, ആമസോണ്‍ മ്യൂസിക് തുടങ്ങിയ സേവനങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് രാജ്യത്തുള്ളത്. ഇപ്പോഴിതാ ആമസോണ്‍ പ്രൈം ഗെയിമിങ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

2016-ല്‍ അമേരിക്കയിലാണ് ആമസോണ്‍ പ്രൈം ഗെയിമിങ് അവതരിപ്പിച്ചത്. യു.എ.ഇ, യു.കെ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഈ സേവനം ലഭിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഇത് വരെ എത്തിയിട്ടില്ല. ഗെയിമിങ് കണ്ടന്റുകള്‍ക്ക് ഏറെ സ്വീകാര്യത ലഭിക്കാറുള്ള ഇന്ത്യയില്‍ ചുവടുറപ്പിക്കാനാണ് ആമസോണിന്റെ നീക്കമെന്നാണ് സൂചനകള്‍.

അതേസമയം, ആമസോണ്‍ പ്രൈമിന്റെ വെബ്‌സൈറ്റില്‍ ആമസോണ്‍ പ്രൈം ഗെയിമിങ് ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമാണെന്ന ബാനര്‍ പ്രത്യക്ഷപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബാനറില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ 'error' എന്നാണ് കാണിച്ചത്. പിന്നാലെ ബാനര്‍ ആമസോണ്‍ എടുത്തുമാറ്റിയെങ്കിലും നിരവധിപ്പേര്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.

ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുന്‍പുള്ള ടെസ്റ്റിങ് ആണോ ഇതെന്ന് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നുണ്ട്. അധികം വൈകാതെ സൗജന്യ ഗെയിമുകളുമായി ആമസോണ്‍ പ്രൈം ഗെയിമിങ്ങ് എത്തുമെന്നാണ് ഉപയോക്താക്കളുടെ പ്രതീക്ഷ.

Content Highlights: Amazon may bring Prime gaming for Indian users soon

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented