ആ പ്ലേസ്റ്റേഷൻ കൺസോളുകൾ എവിടെ പോയി? Photo | playstation.com
വളരെ വിലയേറിയ ഗെയിമിങ് കൺസോളാണ് സോണിയുടെ പ്ലേസ്റ്റേഷൻ. പ്രത്യേകിച്ചും പാശ്ചാത്യരാജ്യങ്ങളിൽ ഇതിന് ആരാധകർ ഏറെയാണ്, ആവശ്യക്കാരും. യു.കെയിൽ അടുത്തിടെ ആമസോണിൽനിന്നു ചിലർ വാങ്ങിയ പ്ലേ സ്റ്റേഷൻ കൺസോളുകൾ കാണാതായി. ഓർഡർ ചെയ്ത കൺസോളിന് പകരം ഉപയോക്താക്കൾക്ക് ലഭിച്ചത് അടുക്കള ഉൽപ്പന്നങ്ങളും കളിപ്പാട്ടങ്ങളുമാണ് എന്നാണ് അവർ പറയുന്നത്.
ഓർഡർ ചെയ്ത ഉൽപന്നങ്ങൾ വഴിക്കുവെച്ച് മോഷ്ടിക്കപ്പെട്ടതാവാം എന്ന ആശങ്കയാണ് ഉപയോക്താക്കൾ ഉന്നയിക്കുന്നത്. ഡെലിവറി സ്റ്റാഫിനെയും സംശയിക്കുന്നു.
സംഭവത്തിൽ ആമസോൺ അന്വേഷണം നടത്തിവരികയാണ്. ഖേദമുണ്ടെന്നും യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കുകയാണെന്നും ആമസോൺ പറഞ്ഞു.
എയർ ഫ്രയറുകൾ, ഡോഗ് ഫുഡ്, ഇലക്ട്രിക് ഗ്രിൽ, ഹിമാലയൻ സാൾട്ട് ലാമ്പുകൾ പോലെ ഓർഡർ ചെയ്യാത്ത ഉൽപന്നങ്ങളാണ് ലഭിച്ചതെന്ന് അവകാശപ്പെട്ടുകൊണ്ട് ഉപയോക്താക്കൾ ചിത്രങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ആരോപണങ്ങൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും ഡെലിവറിയിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളതായി ആമസൺ സമ്മതിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി പരാതി ഉന്നയിച്ച ഉപയോക്താക്കളെ ഓരോരുത്തരെയും ആമസോൺ ബന്ധപ്പെട്ടുവരികയാണ്. പരാതികൾ ഉള്ളവരോട് കസ്റ്റമർ കെയറുമായി ബന്ധപ്പെടാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ചിലർ ഡെലിവറി സ്റ്റാഫിനെതിരെ സംശയമുന്നയിക്കുമ്പോൾ. തങ്ങൾക്ക് വന്നത് മറ്റാർക്കോ ഉള്ള ഓർഡർ ആണെന്ന് മറ്റുചിലർ പറയുന്നു.
Content Highlights:Amazon investigation over missing PlayStation consoles
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..