സാംസങ്ങിന്റേയും ഷാവോമിയുടെയും വണ്‍പ്ലസിന്റെയുമെല്ലാം ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണുകള്‍ വന്‍ വിലക്കിഴിവില്‍ വാങ്ങാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് ആമസോണ്‍.  മാഡ് ഓണ്‍ മൊബൈല്‍സ് എന്ന പേരില്‍ 40,000 രൂപയിലധികം വരെയുള്ള ഡിസ്‌കൗണ്ടുകളാണ് ആമസോണ്‍ ഓഫര്‍ ചെയ്യുന്നത്. 

സാംസങ് എസ് 20 എഫ്ഇ 5ജി

സാംസങ് എസ് 20 എഫ്ഇ 5ജി സ്മാര്‍ട്‌ഫോണ്‍ 33,999 രൂപയ്ക്ക് ഇപ്പോള്‍ വാങ്ങാന്‍ സാധിക്കും. 74,999 രൂപയില്‍ നിന്നാണ് ഈ വിലക്കിഴിവ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 ഒക്ടാ കോര്‍ പ്രൊസസറില്‍ എട്ട് ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവ ഫോണിനുണ്ട്. രണ്ട് 12 എംപി സെന്‍സറുകളും, ഒരു 8 എംപി സെന്‍സറും ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറ മോഡ്യൂള്‍, 6.5 ഇഞ്ച് ഇന്‍ഫിനിറ്റി ഓ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, 4500 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിനുണ്. 

Samsung Galaxy S20 FE 5G (Cloud Green, 8GB RAM, 128GB Storage)

എംഐ 11എക്‌സ് 5ജി 

33999 രൂപ വിലയുള്ള എംഐ 11എക്‌സ് 5ജി 20999 രൂപയ്ക്കാണ് ഇപ്പോള്‍ വില്‍പനയ്ക്കുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 870 5ജി, ക്രയോ 585 ഒക്ടാകോര്‍ ചിപ് സെറ്റുകളുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ആറ് ജിബി, എട്ട് ജിബി റാം വേരിയന്റുകളാണുള്ളത്. 

6.67 ഇഞ്ച് ഫുള്‍എച്ച്ഡിപ്ലസ് അമോലെഡ് ഡോട്ട് ഡിസ്‌പ്ലേയില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. 

48 എംപി, 8എംപി, 5എംപി സെന്‍സറുകള്‍ ഉള്‍ക്കൊള്ളുന്ന ട്രിപ്പിള്‍ ക്യാമറ, 20 എംപി സെല്‍ഫി ക്യാമറ, 4250 എംഎഎച്ച് ബാറ്ററി, 33 വാട്ട് അതിവേഗ ചാര്‍ജിങ്‌സൗകര്യം എന്നിവ ഫോണിനുണ്ട്. 

Mi 11X 5G (Celestial Silver 6GB RAM 128GB ROM | SD 870 | DisplayMate A+ rated E4 AMOLED | Upto 18 Months No Cost EMI)

വണ്‍പ്ലസ് 9 5ജി

49,999 രൂപ വിലയുള്ള വണ്‍പ്ലസ് 9 5ജി ഫോണ്‍ 10,000 രൂപ വിലക്കിഴിവില്‍ 39,999 രൂപയ്ക്ക് വാങ്ങാം. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 888 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്നഫോണില്‍ ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള വണ്‍പ്ലസ് ഓക്‌സിജന്‍ ഓഎസ് ആണുള്ളത്. 4500 എംഎഎച്ച് ബാറ്ററിയുണ്ട്. 48 എംപി പ്രധാന ക്യാമറ, 50 എംപി അള്‍ട്രാ വൈഡ് ക്യാമ, 2 എംപി മോണോക്രോ ലെന്‍സ് എന്നിവ ഉള്‍ക്കൊള്ളുന്ന ട്രിപ്പിള്‍ ക്യാമറ യാണിതിന്. 6.55 ഇഞ്ച് ഫള്ൂയിഡ് അമോലെഡ് ഡിസ്‌പ്ലേയില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. 

OnePlus 9 5G (Astral Black, 8GB RAM, 128GB Storage)

സാംസങ് ഗാലക്‌സി എം52 5ജി

34,999 രൂപ വിലയുള്ള സാംസങ് ഗാലക്‌സി എം52 5ജി 23499 രൂപയ്ക്കാണ് വില്‍ക്കുന്നത്. 6.7 ഇഞ്ച് സൂപ്പര്‍ അമോലെഡ് പ്ലസ് ഇന്‍ഫിനിറ്റി ഓ ഡിസ്‌പ്ലേ, ഫുള്‍എച്ച്ഡി പ്ലസ് റസലൂഷന്‍, ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം. ക്വാല്‍കോം എസ്ഡിഎം 778ജി ഒക്ടാകോര്‍ പ്രൊസസറില്‍ എട്ട് ജിബി റാമും 128 ജിബി സ്‌റ്റോറേജുമുണ്ട്.  5000 എംഎഎച്ച് ബാറ്ററിയാണിതിന്. 64 എംപി, 12എംപി, 5എംപി ലെന്‍സുകളുള്ള ട്രിപ്പിള്‍ ക്യാമറയും 32 എംപി സെല്‍ഫി ക്യാമറയും ഇതിനുണ്ട്. 

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 778ജി 5ജി 6nm ഒക്ടാകോര്‍ പ്രൊസസറില്‍ 12 ജിബി റാം, 8 ജിബി റാം വേരിയന്റുകള്‍ ഐക്യൂ സെഡ്5 5ജിയ്ക്കുണ്ട്. 44 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുള്ള 5000 എംഎഎച്ച് ബാറ്റിയാണിതിന്. 64 എംപി പ്രധാന സെന്‍സറുള്ള ട്രിപ്പിള്‍ ക്യാമറയും 16 എംപി സെല്‍ഫി ക്യാമറയുമുണ്ട്. 

Samsung Galaxy M52 5G (Blazing Black, 6GB RAM, 128GB Storage) Latest Snapdragon 778G 5G | sAMOLED 120Hz Display | 10% Off on HDFC Cards


ഇങ്ങനെ ഒരു കൂട്ടം മുന്‍ നിര സ്മാര്‍ട്‌ഫോണുകളാണ് ആകര്‍ഷകമായ ഓഫറില്‍ വാങ്ങാന്‍ ആമസോണ്‍ അവസരം ഒരുക്കിയിരിക്കുന്നത്. മുകളില്‍ സൂചിപ്പിച്ച വിലക്കിഴിവിന് പുറമെ നിശ്ചിത സമയത്തേക്കുള്ള ഡീലുകള്‍ വഴിയും, ബാങ്ക് ഓഫര്‍, എക്‌സ്‌ചേഞ്ച് ഓഫര്‍ എന്നിവ വഴിയും ഫോണുകളുടെ വില വീണ്ടും കുറയ്ക്കാം.