ആമസോണ്‍ ഫ്രിഡം സെയില്‍; ആപ്പിള്‍ ഐഫോണ്‍ 11ന് വന്‍ ഡിസ്‌കൗണ്ട്


എക്‌സ്‌ചേഞ്ചിലൂടെ ഐഫോണ്‍ 11ന്റെ 64 ജിബി മോഡലിന് 11,200 രൂപവരെ ലഭിക്കും.

ആമസോണിലെ ഫ്രീഡം സെയില്‍ ആരംഭിച്ചിരിക്കുകയാണ്. ആപ്പിളിന്റെ ഐഫോണ്‍ 11 നും ഐഫോണ്‍ 8 പ്ലസിനും 10000 രൂപ വരെ വിലക്കിഴിവാണുള്ളത്.

ഐഫോണ്‍ 11 (64 ജിബി, കറുപ്പ്) ന് ആമസോണില്‍ 62,900 രൂപയാണ് വില. നേരത്തെ 68,300 രൂപയ്ക്കാണ് വിറ്റിരുന്നത്. ഇതിന്റെ 128 ജിബി മോഡല്‍ 68900 രൂപയ്ക്കും വാങ്ങാം. 256 ജിബി മോഡലിന് 84,100 രൂപയാണ് വില.



ഫ്രീഡം സെയിലിന്റെ ഭാഗമായി എസ്ബിഐ ക്രെഡിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐയോ ഉപയോഗിക്കുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞത് 5000 രൂപയുടെ ഓര്‍ഡറിന് 1500 രൂപ വിലക്കിഴിവ് ലഭിക്കും.

എക്‌സ്‌ചേഞ്ചിലൂടെ ഐഫോണ്‍ 11ന്റെ 64 ജിബി മോഡലിന് 11,200 രൂപവരെ ലഭിക്കും.

ഇത് കൂടാതെ ഐഫോണ്‍ 8 പ്ലസും വിലക്കിഴിവില്‍ വാങ്ങാന്‍ അവസരം ഉണ്ട്. ഇതിന്റെ 64 ജിബി പതിപ്പിന് 39,900 രൂപയാണ് വില. 77,560 രൂപയില്‍ നിന്നാണ് വില കുറഞ്ഞത്.

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഓഫറും ലഭിക്കും. എക്‌സ്‌ചേഞ്ച് വഴി 11200 രൂപ വരെ ലഭിക്കും.

മറ്റ് സ്മാര്‍ട്‌ഫോണുകള്‍ക്കും ആമസോണില്‍ വിലക്കിഴിവുണ്ട്. ഗാലക്‌സി എം സീരീസ് ഫോണുകള്‍ക്ക് സാംസങ് ആറ് മാസത്തെ ഇഎംഐ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രീമിയം സാംസങ് ഫോണുകള്‍ക്ക് 25000 രൂപവരെ എക്‌സ്‌ചേഞ്ച് ഓഫറായും ലഭിക്കും.

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented