ആമസോണില്‍ ഓര്‍ഡര്‍ ചെയ്ത പാസ്‌പോര്‍ട്ട് കവറിൽ പാസ്പോര്‍ട്ട്; ആ പാസ്‌പോര്‍ട്ട് ഉടമയെ തിരിച്ചറിഞ്ഞു


ഒരാഴ്ച മുമ്പാണ് പാസ് പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങിയത്. അത് വലിപ്പം പോരാ എന്ന് തോന്നിയപ്പോള്‍ തിരിച്ചുകൊടുക്കുകയായിരുന്നു.

Photo: Midhun Babu

തൃശൂര്‍: ആമസോണില്‍ ഓര്‍ഡര്‍ ചെയ്ത പാസ് പോര്‍ട്ട് കവറിനൊപ്പം ഒറിജിനല്‍ പാസ്‌പോര്‍ട്ടും ലഭിച്ച സംഭവത്തില്‍ പാസ് പോര്‍ട്ടിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശി മിഥുന്‍ ബാബുവിനാണ് താന്‍ ഓര്‍ഡര്‍ ചെയ്ത പാസ്‌പോര്‍ട്ട് കവറിനൊപ്പം മറ്റൊരാളുടെ പാസ്പോര്‍ട്ട് ലഭിച്ചത്. മാതൃഭൂമി വാര്‍ത്ത കണ്ടാണ് പാസ്പോര്‍ട്ടിന്റെ യഥാര്‍ത്ഥ ഉടമകള്‍ മിഥുനിനെ ബന്ധപ്പെട്ടത്.

Read the Original Story: ആമസോണില്‍ പാസ്‌പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്തു; കിട്ടിയപ്പോ കവറിനൊപ്പം ഒരു ഒറിജിനല്‍ പാസ്പോര്‍ട്ടും

സംഭവം ഇങ്ങനെ

തൃശൂർ കുന്നംകുളം സ്വദേശിനി അസ്മാബിയുടെ മകൻ മുഹമ്മദ് സാലിഹിന്റെ പാസ്‌പോര്‍ട്ടാണ് കാണാതായത്. ആമസോണ്‍ വഴി പാസ്‌പോര്‍ട്ട് സൂക്ഷിക്കാന്‍ പേഴ്‌സ് വാങ്ങിയിരുന്നു. ഇതില്‍ വെച്ച് നോക്കി പോരായെന്ന് തോന്നി തിരിച്ചുനല്‍കി. പകരം വേറെ ഓര്‍ഡര്‍ ചെയ്തു.

എന്നാല്‍ പാസ് പോര്‍ട്ട് തിരിച്ചു നൽകിയ കവറിൽ പെട്ടുപോയ കാര്യം അവര്‍ അറിഞ്ഞിരുന്നില്ല. പിന്നീട് പാസ്പോര്‍ട്ട് കാണാതെ വീടുമുഴുവന്‍ തിരഞ്ഞെങ്കിലും കിട്ടിയില്ല. തിരികെ കൊടുത്ത കവറിലായിരുന്നു പാസ്‌പോര്‍ട്ട് എന്നറിഞ്ഞത് മാതൃഭൂമി വാര്‍ത്ത കണ്ടപ്പോഴാണ്.

ആമസോണ്‍ കസ്റ്റമര്‍ കെയര്‍ ഉദ്യോഗസ്ഥരുമായി മിഥുന്‍ ബന്ധപ്പെട്ടിരുന്നുവെങ്കിലും സംഭവം ഇനി ആവര്‍ത്തിക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്. പാസ്പോര്‍ട്ടില്‍ ഉടമയുടെ വിലാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഫോണ്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ നേരിട്ട് ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. പാസ്പോര്‍ട്ടിലെ വിലാസത്തില്‍ പാസ്‌പോര്‍ട്ട് അയച്ചുകൊടുക്കാനായിരുന്നു മിഥുന്റെ പദ്ധതി. എന്തായാലും എന്തായാലും ഇരുകക്ഷികളും തമ്മില്‍ ബന്ധപ്പെട്ടിട്ടുണ്ട്.

Content Highlights: Amazon delivered passport cover with an original passport owner identified

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented