ആമസോണില്‍ പാസ്‌പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്തു; കിട്ടിയപ്പോ കവറിനൊപ്പം ഒരു ഒറിജിനല്‍ പാസ്പോര്‍ട്ടും


ഒക്ടോബര്‍ 30 നാണ് ആമസോണില്‍ നിന്ന് ഒരു പാസ് പോട്ട് കവര്‍ മിഥുന്‍ ഓര്‍ഡര്‍ ചെയ്തത്. നവംബര്‍ ഒന്നിന് തന്നെ ഓര്‍ഡര്‍ കയ്യില്‍ കിട്ടുകയും ചെയ്തു

Photo: Midhun Babu

മസോണില്‍ വിലകൂടിയ ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് ആളുകള്‍ കബളിപ്പിക്കപ്പെടുന്ന നിരവധി സംഭവങ്ങള്‍ നമ്മള്‍ ഇതിന് മുമ്പ് കേട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ആമസോണ്‍ വില്‍പനമേളയ്ക്കിടയിലും ഓര്‍ഡര്‍ ചെയ്ത ഐഫോണിന് പകരം വിം ബാര്‍ സോപ്പ് കിട്ടിയ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ വയനാട് കണിയാമ്പറ്റ സ്വദേശി മിഥുൻ ബാബുവിന് ഉണ്ടായത് മറ്റൊരു അനുഭവമാണ്.

ഒക്ടോബര്‍ 30 നാണ് ആമസോണില്‍ നിന്ന് ഒരു പാസ് പോട്ട് കവര്‍ മിഥുന്‍ ഓര്‍ഡര്‍ ചെയ്തത്. നവംബര്‍ ഒന്നിന് തന്നെ ഓര്‍ഡര്‍ കയ്യില്‍ കിട്ടുകയും ചെയ്തു. എന്നാല്‍ പാസ്‌പോര്‍ട്ട് കവറിനൊപ്പം ഒരു പാസ്‌പോര്‍ട്ട് കൂടി അതിനൊപ്പം ലഭിച്ചു. മറ്റൊരാളുടെ പാസ് പോര്‍ട്ട്.

ഇതെങ്ങനെ എന്ന് തോന്നുന്നുണ്ടാവും. ഇതേ ചോദ്യം തന്നെയാണ് മിഥുന്റെ മനസിലുമുണ്ടായത്. പാസ് പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അതിനൊപ്പം ഇടാനുള്ള പാസ് പോര്‍ട്ട് കൂടി ആമസോണ്‍ അയച്ച പോലെയായി.

Amazon delivered passport cover with a passport
ഉടന്‍ തന്നെ ആമോസോണ്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഈ സംഭവം ഇനി ആവര്‍ത്തിക്കില്ല എന്ന മറുപടി മാത്രമാണ് ലഭിച്ചത്. അപ്പോഴും അവര്‍ അയച്ചു തന്ന പാസ്‌പോര്‍ട്ട് എന്ത് ചെയ്യണമെന്ന് മാത്രം അവര്‍ പറഞ്ഞില്ല.

WILDHORN Leather Passport Holder Cover Case RFID Blocking Travel Wallet (Black Hunter)

തൃശൂർ കുന്നംകുളം സ്വദേശിയായ മുഹമ്മദ് സാലിഹ് എന്നയാളുടെ ഒറിജിനല്‍ പാസ്‌പോര്‍ട്ട് ആണ് കവറിലുണ്ടായിരുന്നത്. അച്ഛന്റെ പേര് ബഷീർ എന്നും അമ്മയുടെ പേര് അസ്മാബി എന്നും പാസ്പോർട്ടിലുണ്ട്. പാസ് പോര്‍ട്ടില്‍ കോണ്‍ടാക്റ്റ് നമ്പര്‍ ഇല്ലാത്തതിനാല്‍ അവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അടുത്ത ദിവസം തന്നെ പാസ് പോര്‍ട്ടിലെ വിലാസത്തില്‍ അത് അയച്ചുകൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് മിഥുന്‍ പറഞ്ഞു.

Read Also: ആമസോണില്‍ ഓര്‍ഡര്‍ ചെയ്ത പാസ്പോര്‍ട്ട് കവറില്‍ പാസ്‌പോര്‍ട്ട്; ആ പാസ്പോര്‍ട്ട് ഉടമയെ തിരിച്ചറിഞ്ഞു......

Content Highlights: Amazon delivered passport cover with a passport

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented