നുഷ്യനെ വീണ്ടും ചന്ദ്രനിലേക്കയക്കുക എന്ന ലക്ഷ്യത്തോടെയാണ് നാസ പുതിയ ആര്‍ട്ടെമിസ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഓറിയണ്‍ പേടകം മാര്‍ച്ചില്‍ ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് പുറപ്പെടും.

ഇതിലൂടെ ആമസോണിന്റെ വിര്‍ച്വല്‍ അസിസ്റ്റന്റ് സംവിധാനമായ അലക്‌സ (Alexa), സിസ്‌കോ വെബെക്‌സ് വീഡിയോ കൊളാബൊറേഷന്‍ സംവിധാനം എന്നിവയും ആദ്യമായി ബഹിരാകാശത്തെത്തും. 

ലോഖീദ് മാര്‍ട്ടിനാണ് ആര്‍ട്ടെമിസ് പദ്ധതിയ്ക്ക് വേണ്ടിയുള്ള ഓറിയണ്‍ പേടകം തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഓറിയണ്‍ പേടകത്തിന്റെ ആദ്യ പ്രദര്‍ശന പറക്കലായും ആര്‍ട്ടെമിസ് 1 വിക്ഷേപണം മാറും. 

ആമസോണും, സിസ്‌കോയുമായി സഹകരിച്ചാണ് ലോഖീദ് മാര്‍ട്ടിന്‍ അലെക്‌സ ഡിജിറ്റല്‍ അസിസ്റ്റന്റിനേയും, വെബെക്‌സ് വീഡിയോ കോളാബൊറേഷന്‍ സംവിധാനവും ഓറിയണ്‍ പേടകത്തിന്റെ ആദ്യ വിക്ഷേപണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

Artemisബഹിരാകാശ യാത്രയ്ക്കിടെ പേടകത്തിന്റെ സ്ഥാനം, വെള്ളത്തിന്റെ അളവ്, ബാറ്ററി വോള്‍ടേജ് പോലുള്ള വിവരങ്ങള്‍ ലളിതമായ ശബ്ദ നിര്‍ദേശങ്ങളിലൂടെ അറിയാന്‍ ഭാവിയില്‍ ബഹിരാകാശ യാത്രികര്‍ക്ക് സാധിക്കുമെന്ന് നാസ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലെ ഓറിയണ്‍ പ്രോഗ്രാം ഡെപ്യൂട്ടി മാനേജര്‍ ഹോവാര്‍ഡ് ഹു പറഞ്ഞു. 

ഭൂമിയിലുള്ള മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്നും യാത്രികരോട് ടാബ് ലെറ്റ് വഴി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നതിനാണ് സിസ്‌കോയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കുക. ഈ സംവിധാനങ്ങളുടെ പരീക്ഷണം ആര്‍ട്ടെമിസ് പദ്ധതിയുടെ ഭാഗമായ ആദ്യ വിക്ഷേപണത്തില്‍ നടക്കും. 

ഇന്റര്‍നെറ്റ് അധിഷ്ടിതമായ ക്ലൗഡ് നെറ്റ് വര്‍ക്കിനെ ആശ്രയിച്ചാണ് ആമസോണ്‍ അലെക്‌സ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ബഹിരാകാശ യാത്രയ്ക്കിടെ ഭൂമിയിലെ ക്ലൗഡുമായി അലെക്‌സയ്ക്ക് സംവദിക്കണമെങ്കില്‍ കൂടുതല്‍ സമയമെടുക്കും. അതുകൊണ്ട് നാസയുടെ ഡീപ്പ് സ്‌പേസല് നെറ്റ് വര്‍ക്കും പേടകത്തിലെ ലോക്കല്‍ ഡാറ്റാ ബേസും പ്രയോജനപ്പെടുത്തിയാണ് അലെക്‌സ നിര്‍ദേശങ്ങളോട് പ്രതികരിക്കുക. 

Content Highlights : Amazon’s Alexa and Cisco’s Webex to be tested on Artemis 1