വൻ ലാഭം നേടി ഗൂഗിള്‍; പരസ്യ വരുമാനത്തിലൂടെ നേടിയത് 1,40,000 കോടിയിലേറെ ഡോളർ


വിസില്‍ബ്ലോവര്‍ വിവാദങ്ങള്‍ക്കിടയിലും മറ്റൊരു ഇന്റര്‍നെറ്റ് ഭീമനായ ഫേസ്ബുക്കും മൈക്രോസോഫ്റ്റിനെപ്പോലെ വമ്പിച്ച ലാഭം പ്രഖ്യാപിച്ചു.

Representational image | Photo: Getty Images

കാലിഫോര്‍ണിയ: ഗൂഗിളിന്റെ പരസ്യവരുമാനത്തിലൂടെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന് ലഭിച്ചത് പ്രതീക്ഷിച്ചതിനേക്കാളേറെ ലാഭം. ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 6510 കോടി ഡോളറിലേറെ (4,88,038 കോടി രൂപ) ആകെ വരുമാനമാണ് ആല്‍ഫബെറ്റിന് ലഭിച്ചത്. ഇതിൽ 1893.6 കോടി ഡോളറിന്റെ ലാഭമുണ്ടായി (141958.46 കോടി രൂപ).

സെര്‍ച്ച് എഞ്ചിന്‍, യൂട്യൂബ് വീഡിയോ, വെബിലൂടനീളമുള്ള വിവിധ പങ്കാളിത്തങ്ങള്‍ എന്നിവയിലൂടെ മറ്റേതൊരു കമ്പനിയേക്കാളും കൂടുതല്‍ ഇന്റര്‍നെറ്റ് പരസ്യങ്ങള്‍ വില്‍ക്കാന്‍ ഗൂഗിളിന് സാധിച്ചു. ലോകവ്യാപകമായി കോവിഡ് മഹാമാരി പടര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ ഓണ്‍ലൈനില്‍ ചെലവഴിക്കാന്‍ തുടങ്ങിയതും അവരുടെ പുതിയ ശീലങ്ങള്‍ നിലനിന്നതും കമ്പനിയ്ക്ക് നേട്ടമായി.

ഗൂഗിളിന്റെ പരസ്യവരുമാനം 41 ശതമാനമായി വര്‍ധിച്ച് 5310 കോടി (398077.42 കോടി രൂപ) ഡോളറിലെത്തി. ആല്‍ഫബെറ്റിന്റെ ആകെ വില്‍പന 6510 കോടി (488038 കോടി) ഡോളറായി ഉയര്‍ന്നു.

വിസില്‍ബ്ലോവര്‍ വിവാദങ്ങള്‍ക്കിടയിലും മറ്റൊരു ഇന്റര്‍നെറ്റ് ഭീമനായ ഫേസ്ബുക്കും മൈക്രോസോഫ്റ്റിനെപ്പോലെ വമ്പിച്ച ലാഭം പ്രഖ്യാപിച്ചു. എന്നാല്‍ ഓഹരി ഉടമകളുമായി ബന്ധപ്പെട്ട നിയമനടപടികളെ തുടര്‍ന്ന് ട്വിറ്റര്‍ വലിയ നഷ്ടം റിപ്പോര്‍ട്ട് ചെയ്തു.

തങ്ങളുടെ നിക്ഷേപങ്ങള്‍ ജനങ്ങള്‍ക്കും, പങ്കാളികള്‍ക്കും ഒരു പോലെ സഹായകമാവുന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ തങ്ങളെ പ്രാപ്തരാക്കുന്നതെങ്ങനെയാണെന്നതിന് തെളിവാണീ നേട്ടമെന്ന് ആല്‍ഫബെറ്റിന്റേയും ഗൂഗിളിന്റെയും മേധാവി സുന്ദര്‍ പിച്ചൈ പറഞ്ഞു.

ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെ യൂട്യൂബ് വീഡിയോ സേവനത്തിലൂടെ 720 കോടി ഡോളറിന്റെ പരസ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 500 കോടിയായിരുന്നു. ഗൂഗിളിന്റെ റിമോട്ട് കംപ്യൂട്ടിങ് വ്യവസായവും 500 കോടിയ്ക്കടുത്ത് വരുമാനമുണ്ടാക്കി. എന്നാലും മുഖ്യ വരുമാന സ്രോതസ്സ് പരസ്യം തന്നെയാണ്.

Content Highlights: Alphabet earns record profit on Google ad surge

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented