എയര്‍ടെലിന്റെ 5ജി സേവനങ്ങള്‍ ഓഗസ്റ്റില്‍ തന്നെ ആരംഭിക്കും; മൂന്ന് കമ്പനികളുമായി കരാര്‍


എറിക്‌സണ്‍, നോക്കിയ, സാംസങ് തുടങ്ങിയ കമ്പനികളുമായി 5ജി നെറ്റ് വര്‍ക്ക് കരാറുകള്‍ ഒപ്പിട്ടതായി കമ്പനി പ്രഖ്യാപിച്ചു.

Photo: Airtel

ന്യൂഡല്‍ഹി: ഓഗസ്റ്റ് അവസാനത്തോടെ ഇന്ത്യയില്‍ 5ജി നെറ്റ്‌വര്‍ക്ക് ആരംഭിക്കുമെന്ന് എയര്‍ടെല്‍. ഇതിന്റെ ഭാഗമായി എറിക്‌സണ്‍, നോക്കിയ, സാംസങ് തുടങ്ങിയ കമ്പനികളുമായി 5ജി നെറ്റ് വര്‍ക്ക് കരാറുകള്‍ ഒപ്പിട്ടതായി കമ്പനി പ്രഖ്യാപിച്ചു.

എറിക്‌സണും നോക്കിയയുമായി എയര്‍ടെല്‍ നേരത്തെ തന്നെ സഹകരിച്ചുവരുന്നുണ്ടെങ്കിലും സാംസങുമായുള്ള സഹകരണം ആരംഭിച്ചത് അടുത്തിടെയാണ്.

ഇന്ത്യയില്‍ നടന്ന 5ജി സ്‌പെക്ട്രം ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക മുടക്കിയ രണ്ടാമത്തെ ടെലികോം കമ്പനിയാണ് ഭാരതി എയര്‍ടെല്‍. 900 മെഗാഹെര്‍ട്‌സ്, 180 മെഗാഹെര്‍ട്‌സ്, 2100 മെഗാഹെര്‍ട്‌സ്, 3300 മെഗാഹെര്‍ട്‌സ്, 26 ഗിഗാഹെര്‍ട്‌സ് ഫ്രീക്വന്‍സികളിലായി 19867.8 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രമാണ് എയര്‍ടെല്‍ വാങ്ങിയത്.

'ഓഗസ്റ്റില്‍ എയര്‍ടെല്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് സന്തോഷത്തോടുകൂടി അറിയിക്കുന്നു. ഞങ്ങളുടെ നെറ്റ്വര്‍ക്ക് കരാറുകള്‍ അന്തിമമായിക്കഴിഞ്ഞു. ഉപഭോക്താക്കള്‍ക്ക് 5G കണക്റ്റിവിറ്റിയുടെ പൂര്‍ണ്ണമായ നേട്ടങ്ങള്‍ എത്തിക്കുന്നതിന് ലോകമെമ്പാടുമുള്ള മികച്ച സാങ്കേതിക പങ്കാളികളുമായി എയര്‍ടെല്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. ഒരു ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനം ടെലികോമിന്റെ നേതൃത്വത്തിലായിരിക്കും. വ്യവസായങ്ങളുടെയും സംരംഭങ്ങളുടെയും ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന്റെയും ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കാനുള്ള വലിയൊരു അവസരമാണ് 5ജി മുന്നോട്ട് വെക്കുന്നത്'. ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ആരംങിക്കുന്നതിനെ കുറിച്ച് സംസാരിക്കവെ എയര്‍ടെല്‍ എംഡിയും സിഇഒയുമായ ഗോപാല്‍ വിത്തല്‍ പറഞ്ഞു.


ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


ഇന്ത്യയില്‍ ആദ്യം 5ജി നെറ്റ് വര്‍ക്ക് പരീക്ഷിച്ച ടെലികോം കമ്പനിയാണ് എയര്‍ടെല്‍. വിവിധ മേഖലകളില്‍ 5ജിയുടെ സാധ്യതകള്‍ കമ്പനി പരീക്ഷിച്ചിരുന്നു. ഹൈദരാബാദിലെ 4ജി നെറ്റ് വര്‍ക്കില്‍ 5ജി അനുഭവം പരീക്ഷിക്കുകയും ചെയ്തിരുന്നു.

ഏറ്റവും അധികം 5ജി സ്‌പെക്ട്രം കൈക്കലാക്കിയ കമ്പനിയാണ് റിലയന്‍സ് ജിയോ. എയര്‍ടെല്‍ ഓഗസ്റ്റില്‍ തന്നെ സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച സ്ഥിതിയ്ക്ക് ജിയോയും വോഡഫോണ്‍ ഐഡിയയും 5ജി സേവനം ആരംഭിക്കുന്നത് വൈകിപ്പിക്കാനിടയില്ല.

Content Highlights: airtel will roll out 5G network in India in August:

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented