Photo: Airtel, Google
ഭാരതി എയര്‍ടെലില്‍ 100 കോടി ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി ഗൂഗിള്‍. ഗൂഗിള്‍ ഫോര്‍ ഇന്ത്യ ഡിജിറ്റൈസേഷന് ഫണ്ടിന്റെ ഭാഗമായാണ് നിക്ഷേപം. ഇരുകമ്പനികളും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരിക്കുന്ന ദീര്‍ഘകാലത്തേക്കുള്ള ഇടപാടായിരിക്കും ഇത്. 5ജിയുടെ വിവിധങ്ങളായ ഉപയോഗ സാധ്യതകള്‍ ഇരു കമ്പനികളും ചേര്‍ന്ന് അന്വേഷിക്കും. ഒപ്പം വാണിജ്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ക്ലൗഡ് സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നു.
70 കോടി ഡോളറിന്റെ നിക്ഷേപത്തിന് പകരമായി 1.28 ശതമാനം ഓഹരി പങ്കാളിത്തം എയര്‍ടെല്‍ ഗൂഗിളിന് നല്‍കും. ബാക്കിയുള്ള 30 കോടി ഡോളര്‍ മറ്റ് കരാറുകളുമായി ബന്ധപ്പെടുള്ളതാണ്. ഇന്ത്യക്കാര്‍ക്കിടയില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണിന് പ്രചാരം വര്‍ധിപ്പിക്കാനുള്ള പരിപാടികളും ഈ കരാറുകളുടെ ഭാഗമാണ്. കുറഞ്ഞ നിരക്കിലുള്ള ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ ഇരു കമ്പനികളും ചേര്‍ന്ന് വിവിധ സ്മാര്‍ട്ഫോണ്‍ നിര്‍മാണ കമ്പനികളുടെ പിന്തുണയോടെ ഇന്തക്കാരിലെത്തിക്കും.
അതേസമയം റിലയന്‍സ് ജിയോയിലും ഗൂഗിള്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. എയര്‍ടെലിലും നിക്ഷേപം നടത്തിയതിലൂടെ ഇന്ത്യയിലെ രണ്ട് മുന്‍നിര ടെലികോം കമ്പനികളില്‍ ഗൂഗിളിന് ഓഹരി പങ്കാളിത്തം ലഭിക്കും.
ഇരു കമ്പനികളുടെയും ഭാവി പദ്ധതികള്‍ക്ക് അധികൃതരില്‍ നിന്നുള്ള അനുമതികള്‍ കൂടി ലഭിക്കേണ്ടതായുണ്ട്. ഗൂഗിളും എയര്‍ടെലും സഹകരിച്ചുള്ള പദ്ധതികള്‍ ഏതെല്ലാം തലത്തിലായിരിക്കുമെന്നും എയര്‍ടെലിന്റെ സേവനങ്ങളില്‍ അത് ഏത് രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അറിയാന്‍ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.
Content Highlights : Google to invest USD 1 billion in partnership with Airtel to improve connectivity, 5G in India
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..