
Image: Mathrubhumi.com
നിലവിലുള്ള ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ക്ക് ലഭിക്കുന്ന ഡാറ്റ ആനുകൂല്യങ്ങള്‍ പരിഷ്കരിക്കാന്‍ ഒരുങ്ങി എയര്‍ടെല്‍ . കമ്പനി മുമ്പ്് ബേസിക്, എന്റര്‍ടൈന്‍മെന്റ്, പ്രീമിയം, വിഐപി എന്നി ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ക്ക് ഒരു നിശ്ചിത ഡാറ്റ പരിധി വെച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ എയര്‍ടെല്‍ നിലവിലുള്ള എല്ലാ വരിക്കാര്‍ക്കും അണ്‍ലിമിറ്റഡ് ഡാറ്റ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യും എന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ജിയോ ഫൈബര്‍ ഏറ്റവും കുറഞ്ഞ 399 രൂപ പ്ലാന്‍ മുതല്‍ അണ്‍ലിമിറ്റഡ് ഡാറ്റ കൊടുക്കുമെന്ന് തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് എയര്‍ടെലിന്റെ ഈ നീക്കം. എന്നാല്‍ ജിയോ കമ്പനി അണ്‍ലിമിറ്റഡ് ഡാറ്റ കൊടുക്കുമെന്ന് അവകാശപ്പെടുന്നെങ്കിലും , കമ്പനിയുടെ അണ്‍ലിമിറ്റഡ് പ്ലാനുകളില്‍ 3300 ജിബി ഡാറ്റ പരിധി വെച്ചിട്ടുണ്ട്. അതിനാല്‍ എയര്‍ടെലിനും സമാനമായ ഡാറ്റ ക്യാപ് ഉണ്ടാകും എന്നാണ് കരുതുന്നത്.
'ഓണ്ലിടെക്കി'-ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് എയര്‍ടെല്‍ നിലവിലുള്ള എല്ലാ ബ്രോഡ്ബാന്‍ഡ് വരിക്കാരുടേയും പ്ലാനുകളില്‍ ഇത്തരം പരിവര്‍ത്തന പ്രക്രിയക്ക് തുടക്കം കുറിച്ചിട്ടുണ്ട്. നേരത്തെ നിശ്ചിത ഡാറ്റ പരിധി കാരണം നിയന്ത്രിതമായി് ഡാറ്റ ലഭിച്ചുകൊണ്ടിരുന്ന ബേസിക് , എന്റര്‍ടൈന്‍മെന്റ്, വിഐപി വരിക്കാരും ഇതില്‍ ഉള്‍പെടും. പക്ഷെ എയര്‍ടെല്ലിന്റെ പ്ലാനുകളില്‍ വരുത്തിയ ഈ മാറ്റം വെബ്സൈറ്റിലും മൈ ആപ്പ് എയര്‍ടെല്‍ ആപ്പിലും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
റിപ്പോര്‍ട്ട് അനുസരിച്ചു നിലവിലുള്ള ഉപയോക്താക്കള്‍ക്ക് മാത്രമാവും ഈ ഡാറ്റ ആനുകൂല്യങ്ങള്‍ ലഭിക്കുക. ജിയോ ഫൈബര്‍ അവരുടെ പോര്‍ട്ടഫോളിയോ നവീകരിച്ചതിനാല്‍ തങ്ങളുടെ വരിക്കാര്‍ നിന്ന് ജിയോയിലേക്ക് മാറുന്നത് തടയാനാണ് എയര്‍ടെല്‍ അവരുടെ ഡാറ്റ ആനുകൂല്യങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്.
content highlights;Airtel Starts Offering Unlimited Data on All Broadband Plans for Existing Subscribers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..