-
വിദേശ യാത്ര നടത്തുന്ന ഉപയോക്താക്കള്‍ക്ക് വേണ്ടി എയര്‍ടെല്‍ രാജ്യാന്തര റോമിങ് സേവനം നവീകരിച്ചു. എയര്‍ടെലിന്റെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് ഇനി എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് ഉപയോഗിച്ച് അവരുടെ രാജ്യാന്തര റോമിങ് പാക്കേജ് ഉപയോഗ വിവരങ്ങള്‍ തത്സമയം അറിയാം.
അന്താരാഷ്ട്ര റോമിങ് പരിധിയോട് അടുക്കുമ്പോള്‍ അനാവശ്യ ഉപയോഗം കുറയ്ക്കാനും അമിത ഉപയോഗം വഴി ഉണ്ടാകാവുന്ന ചാര്‍ജുകള്‍ ഒഴിവാക്കാനുമായി ഡാറ്റാ സേവനം ബാര്‍ ചെയ്യും. എയര്‍ടെല്‍ താങ്ക്സ് ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് മറ്റൊരു പാക്ക് എടുക്കുകയോ ടോപ്-അപ്പ് ഉപയോഗിക്കുകയോ ചെയ്യാം. ഇന്റര്‍നാഷണല്‍ റോമിങ് സേവനം പ്രവര്‍ത്തനക്ഷമമാക്കാനും അവസാനിപ്പിക്കാനും സാധിക്കും.
വിദേശയാത്രയ്ക്ക് 30 ദിവസം മുമ്പ് തന്നെ അന്താരാഷ്ട്ര റോമിങ് പാക്കേജുകള്‍ ആക്റ്റിവേറ്റ് ചെയ്യാം. നിങ്ങള്‍ അവിടെയെത്തി അവിടുത്തെ നെറ്റ് വര്‍ക്കുമായി മൊബൈല്‍ കണക്റ്റ് ആവുന്നത് മുതലാണ് റോമിങ് പായ്ക്കിന്റെ വാലിഡിറ്റി തുടങ്ങൂ. പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് ഈ സേവനം നേരത്തെ തന്നെ ലഭ്യമാണ്.
പല രാജ്യങ്ങളും പരിധിയില്‍ വരുന്ന ആഗോള പായ്ക്കുകളാണ് എയര്‍ടെല്‍ തയ്യാറാക്കിയിരിക്കുന്നത്. ഒരു പായ്ക്കില്‍ പല രാജ്യങ്ങളിലേക്കും യാത്ര ചെയ്യാന്‍ ഇതുവഴി സാധിക്കും.
എയര്‍ടെലിന്റെ പുതിയ ആഗോള പാക്കുകളുടെ വിശദാംശങ്ങള്‍
പ്രീ-പെയ്ഡ് ഉപഭോക്താക്കള്‍ക്കുള്ള ആഗോള പാക്കുകള്‍:
- 1199 രൂപ- ഒരു ജിബി ഡാറ്റ, ഇന്ത്യയിലേക്കും ആതിഥേയ രാജ്യത്തേക്കുമുള്ള 100 മിനിറ്റ് ഇന്‍കമിങ്/ഔട്ട്ഗോയിങ് കോളുകള്‍, 30 ദിവസത്തേക്ക് പരിധിയില്ലാത്ത എസ്എംഎസ്.
- 799 രൂപ- ഇന്ത്യയിലേക്കും അതിഥേയ രാജ്യത്തേക്കുമുള്ള 100 മിനിറ്റ് ഇന്‍കമിങ്/ഔട്ട്ഗോയിങ് കോളുകള്‍, 30 ദിവസത്തേക്ക് പരിധിയില്ലാത്ത എസ്എംഎസ്.
- 4999 രൂപ- ദിവസവും 1 ജിബി ഡാറ്റ, പരിധിയില്ലാത്ത ഇന്‍കമിങ് കോളുകള്‍, ഇന്ത്യയിലേക്കും അതിഥേയ രാജ്യത്തേക്കും 500 മിനിറ്റ് ഔട്ട്ഗോയിങ് കോള്‍, 10 ദിവസത്തേക്ക് പരിധിയില്ലാത്ത എസ്എംഎസ്.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..