Airtel Thanks App. Photo: Mathrubhumi
പുതിയ 4ജി ഉപയോക്താക്കൾക്കായി സൗജന്യ ഡാറ്റാ കൂപ്പൺ വാഗ്ദാനം ചെയ്ത് ഭാരതി എയർടെൽ. പുതിയ എയർടെൽ 4ജി ഉപയോക്താക്കൾക്ക് അഞ്ച് ജിബി ഡാറ്റയാണ് സൗജന്യമായി നൽകുക. പുതിയ 4ജി ഉപയോക്താക്കൾ എയർടെൽ താങ്ക്സ് ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോഴാണ് ഈ 5ജിബി ഡാറ്റ ലഭിക്കുകയെന്ന് ഇടി ടെലികോം റിപ്പോർട്ടിൽ പറയുന്നു. ഒരു ജിബിയുടെ കൂപ്പണുകളായാണ് ഇത് ലഭിക്കുക.
ഇന്ത്യയിൽ പുതിയ 4ജി പ്രീപെയ്ഡ് കണക്ഷൻ എടുക്കുന്നവർക്കും, 4ജി ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്ത് ആദ്യമായി എയർടെൽ താങ്ക്സ് ആപ്പ് ഉപയോഗിക്കുന്നവർക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക.
സെപ്റ്റംബർ 30 ഓടെ റിലയൻസ് ജിയോയേക്കാൾ കൂടുതൽ 4ജി ഉപയോക്താക്കളെ എയർടെലിന് ലഭിച്ചിട്ടുണ്ട്. നാല് വർഷത്തിനിടെ ഇത് ആദ്യമായാണ് എയർടെൽ പുതിയ ഉപയോക്താക്കളുടെ എണ്ണത്തിൽ ജിയോയെ മറികടക്കുന്നത്. ഇതുവഴി കൂടുതൽ എയർടെൽ ഉപയോക്താക്കൾക്ക് സൗജന്യ ഡാറ്റ ലഭ്യമാവും.
മൊബൈൽ നമ്പർ ആക്റ്റിവേറ്റ് ആയി 30 ദിവസത്തിനുള്ളിൽ മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്യണം. 72 മണിക്കൂറിനുള്ളിൽ ഒരു ജിബിയുടെ അഞ്ച് കൂപ്പണുകൾ അക്കൗണ്ടിൽ ക്രെഡിറ്റ് ആവും.
ഒരു മൊബൈൽ നമ്പറിൽ ഒരു തവണ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ഒരോ ഒരു ജിബി കൂപ്പണും90 ദിവസം വരെ റിഡീം ചെയ്യാൻ സമയമുണ്ട്. റിഡീം ചെയ്ത് മൂന്ന് ദിവസം മാത്രമാണ് ഡാറ്റയുടെ വാലിഡിറ്റി. പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി കഴിഞ്ഞാൽ ഈ സൗജന്യ ഡാറ്റ ഉപയോഗിക്കാനാവില്ല.
Content Highlights:airtel gives free 5gb data coupons to new users on airtel thanks app
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..