Image: Mathrubhumi.com
നാല് പുതിയ പ്രതിമാസ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍. 109 രൂപ മുതല്‍ 131 രൂപ വരെയുള്ള പ്ലാനുകളാണ് അവതരിപ്പിച്ചത്. ഒന്നിനും പകരമായി അവതരിപ്പിച്ചവയല്ല ഇവ. നിലവിലുള്ള പ്രീപെയ്ഡ് പ്ലാനുകള്‍ക്കൊപ്പം ഇവയും ലഭിക്കും. 30 ദിവസത്തേയും ഒരു മാസത്തേയും വാലിഡിറ്റിയുള്ള പ്ലാനുകള്‍ ലഭ്യമാക്കാന്‍ ട്രായ് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഇത്.
109 രൂപ
പുതിയ നാല് പ്ലാനുകളില്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 200 എംബി ഡാറ്റ, 99 രൂപ ടോക്ക് ടൈം എന്നിവ ഇതില്‍ ലഭിക്കും. സെക്കന്റിന് 2.5 പൈസയാണ് ചാര്‍ജ് ഈടാക്കുക. ലോക്കല്‍ എസ്എംഎസുകള്‍ക്ക് ഒരു രൂപയാണ് ചാര്‍ജ്. എസ്ടിടി എസ്എംഎസിന് 1.5 രൂപയും ഈടാക്കും. 30 ദിവസമാണ് റീച്ചാര്‍ജിന്റെ വാലിഡിറ്റി.
111 രൂപ
രണ്ട് രൂപ കൂടുതലാണെങ്കിലും 109 രൂപയുടെ പ്ലാനിന് സമാനമായ ഓഫറുകളാണിതില്. എന്നാല്‍ വാലിഡിറ്റിയില്‍ നേരിയ മാറ്റമുണ്ട്. 30 ദിവസത്തിന് പകരം ഒരു മാസം മുഴുവന്‍ ഇത് വാലിഡിറ്റി ലഭിക്കും. അതായത് ഒരു മാസം എത്ര ദിവസങ്ങളുണ്ടോ അതിനനുസരിച്ചായിരിക്കും പ്ലാനിന്റെ വാലിഡിറ്റി. ഉദാഹരണത്തിന് ഫെബ്രുവരി മാസം 29 ദിവസമോ 28 ദിവസമോ ആയിരിക്കും വാലിഡിറ്റി. ഇതില്‍ 200 എംബി ഡാറ്റ, 99 രൂപ ടോക്ക് ടൈം, കോളുകള്‍ക്ക് സെക്കന്റിന് 2.5 പൈസ, എസ്ടിഡി എസ്എംഎസിന് 1.5 രൂപ, ലോക്കല്‍ എസ്എംഎസ് ഒരു രൂപ എന്നിങ്ങനെയാണ് ചാര്‍ജ്.
128 രൂപ
ഈ പ്ലാനില്‍ കോളുകള്‍ക്ക് സെക്കന്റിന് 2.5 പൈസയും, വീഡിയോ കോളുകള്‍ക്ക് സെക്കന്റിന് 5 പൈസയും ഈടാക്കും. ഡാറ്റ ഒരു എംബിയ്ക്ക് 50 പൈസയും ഈടാക്കും. എസ്ടിഡി എസ്എംഎസിന് 1.5 രൂപ, ലോക്കല്‍ എസ്എംഎസ് ഒരു രൂപ എന്നിങ്ങനെയാണ് ചാര്‍ജ്. 30 ദിവസമാണ് ഇതിന് വാലിഡിറ്റി. ഈ പ്ലാനില്‍ ടോക്ക് ടൈം ലഭിക്കില്ല. അതിന് പ്രത്യേകം ടോപ്പ് അപ്പ് റീചാര്‍ജ് ചെയ്യേണ്ടി വരും.
131 രൂപ
128 രൂപയുടെ പ്ലാനില്‍ ലഭിക്കുന്ന അതേ ആനുകൂല്യങ്ങള്‍ ഈ പ്ലാനിലുമുള്ളത്. എന്നാല്‍ ഒരു മാസത്തെ വാലിഡിറ്റി ലഭിക്കും. ഈ പ്ലാനില്‍ കോളുകള്‍ക്ക് സെക്കന്റിന് 2.5 പൈസയും, വീഡിയോ കോളുകള്‍ക്ക് സെക്കന്റിന് 5 പൈസയും ഈടാക്കും. ഡാറ്റ ഒരു എംബിയ്ക്ക് 50 പൈസയും ഈടാക്കും. എസ്ടിഡി എസ്എംഎസിന് 1.5 രൂപ, ലോക്കല്‍ എസ്എംഎസ് ഒരു രൂപ എന്നിങ്ങനെയാണ് ചാര്‍ജ്. ഇതില്‍ ടോക്ക് ടൈം ലഭിക്കില്ല. അതിന് പ്രത്യേകം ടോപ്പ് അപ്പ് റീചാര്‍ജ് ചെയ്യേണ്ടി വരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..