5ജിയില്‍ മുഖം മിനുക്കാന്‍ എയര്‍ടെല്‍, വന്‍ പ്രചാരണ പരിപാടി അണിയറയില്‍


Photo: Airtel

രാജ്യത്ത് എട്ട് നഗരങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ 5ജി സേവനം ആരംഭിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഈ സാഹചര്യത്തില്‍ തങ്ങളുടെ ബ്രാന്‍ഡിന് ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത നേടിയെടുക്കാനുള്ള പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനി.

മുമ്പ് 4ജി നെറ്റ് വര്‍ക്കിന് വേണ്ടി സാഷ ഛേത്രിയെ അവതരിപ്പിച്ചുള്ള പരസ്യ പ്രചാരണങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. ഇതിന് സമാനമായി 5ജി സേവനത്തില്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണ പരിപാടികളായിരിക്കും നടത്തുക.ബര്‍ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസൈന്‍ എജന്‍സി മെറ്റ ഡിസൈനുമായി എയര്‍ടെല്‍ സഹകരിക്കുന്നുണ്ടെന്ന് ഇടി ടെലികോം റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, 5ജിയുടെ പ്രചാരണ ജോലികള്‍ ഇതിനകം തന്നെ കമ്പനി ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. എയര്‍ടെലിന്റെ പുതിയ സിം കാര്‍ഡ് പാക്കറ്റുകളില്‍ 'ദി 5ജി റെഡി നെറ്റ്‌വര്‍ക്ക്' എന്ന ടാഗ് ലൈന്‍ നല്‍കിയിട്ടുണ്ട്. ചുവന്ന നിറത്തിലുള്ള പാക്കേജുകളാണിവ.

ഈ മാസം ആദ്യം രാജ്യത്ത് എട്ട് നഗരങ്ങളില്‍ 5ജി സേവനം ആരംഭിച്ചതിനൊപ്പം 'ദി 5ജി നെറ്റ് വര്‍ക്ക്' എന്ന് ചേര്‍ത്ത് എയര്‍ടെല്‍ ലോഗോ പരിഷ്‌കരിച്ചിരുന്നു.

ഐസിസി ടി20 ലോകകപ്പ്, ഫിഫ വേള്‍ഡ് കപ്പ് തുടങ്ങിയ പ്രധാനപ്പെട്ട കായിക മത്സരങ്ങള്‍ ഈ പ്രചാരണ പരിപാടികള്‍ക്ക് നല്ലൊരു അവസരമാണ്.

ബ്രാന്‍ഡ് പ്രചാരണവുമായി ബന്ധപ്പെട്ട് തങ്ങളുടെ പദ്ധതികള്‍ എന്താണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്തായാലും ഈ ഉത്സവകാല സീസണ്‍ ബ്രാന്‍ഡ് നവീകരണത്തിനായി എയര്‍ടെല്‍ പ്രയോജനപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Content Highlights: Airtel all set for a brand refresh

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented