Photo: Airtel
മുംബൈ: രാജ്യത്ത് 5ജി സേവനം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് എയർടെൽ. നിലവിൽ 12 നഗരങ്ങളിലാണ് എയർടെൽ 5ജി ലഭിക്കുന്നത്. ചില വിമാനത്താവളങ്ങളിലും 5ജി ലഭിക്കുന്നുണ്ട്.
ഡൽഹി, ബെംഗളുരു, ഹെെദരാബാദ്, വാരണസി, മുംബെെ, ചെന്നെെ, പൂണെ, സിലിഗുരി, നാഗ്പൂർ, ഗുരുഗ്രാം, പാനിപ്പത്ത്, ഗുവാഹാത്തി എന്നീ നഗരങ്ങളിലാണ് ഇപ്പോൾ എയർടെൽ 5ജി ലഭിക്കുന്നത്. 2023 അവസാനത്തോടെ 5ജി സേവനങ്ങൾ രാജ്യമൊട്ടാകെ എത്തിക്കാനുള്ള ശ്രമത്തിലാണ് എയർടെൽ.
അതേസമയം, 5ജി സേവനങ്ങൾ വിപുലീകരിക്കുന്നതിൽ ജിയോ മറ്റ് സേവനദാതാക്കളെ അപേക്ഷിച്ച് ഒരുപടി മുന്നിലാണ്. ഈയടുത്ത് ഗുജറാത്തിലെ 33 ജില്ലാ ആസ്ഥാനങ്ങളിലും പരീക്ഷണ ഘട്ടത്തില്‍ 5ജി സേവനം ജിയോ ലഭ്യമാക്കിയിരുന്നു. ഇതോടെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും 5ജി സേവനം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി ഗുജറാത്ത് മാറിയിരുന്നു.
ഗുജറാത്തിലെ 100 സ്കൂളുകള്‍ ഡിജിറ്റൈസ് ചെയ്യുക എന്ന ഉദ്ദേശത്തോടെ റിലയന്‍സ് ഫൗണ്ടേഷനും ജിയോയും ചേര്‍ന്ന് നടത്തുന്ന 'എഡ്യൂക്കേഷന്‍ ഫോര്‍ ഓള്' എന്ന സംരംഭത്തോട് കൂടിയാണ് സംസ്ഥാനത്ത് 5ജി സേവനം ആരംഭിച്ചത്.
Content Highlights: Airtel 5G service now available in 12 Indian cities
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..