എയര്‍ടെല്‍ 5ജി ഉടന്‍ തുടങ്ങും; നിലവിലെ സിം കാര്‍ഡുകള്‍ തന്നെ മതി 


Photo: Airtel

രാജ്യത്തെ ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ജിയോ തുടങ്ങിയ കമ്പനികള്‍ വരും മാസങ്ങളില്‍ വിവിധ നഗരങ്ങളില്‍ 5ജി സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ 5ജി സേവനം ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് എയര്‍ടെല്‍.

ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലും 5ജി സേവനം ആരംഭിക്കാനാണ് പദ്ധതി. 2023 അവസാനത്തോടെ എല്ലാ നഗര പ്രദേശങ്ങളിലും 5ജി എത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

2024 മാര്‍ച്ചോടുകൂടി മറ്റ് ചെറു നഗരങ്ങളിലും പ്രധാനപ്പെട്ട ഗ്രാമ മേഖലകളിലും സേവനം എത്തിക്കുമെന്നും എയര്‍ടെല്‍ പറഞ്ഞു.

സിം കാര്‍ഡുകള്‍ 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്തവര്‍ക്ക് ആ സിംകാര്‍ഡ് ഉപയോഗിച്ച് തന്നെ 5ജി ഉപയോഗിക്കാന്‍ സാധിക്കും. മുന്‍കാലങ്ങളില്‍ ചെയ്ത പോലെ സിം കാര്‍ഡ് അപ്‌ഗ്രേഡ് ചെയ്യേണ്ടതില്ല.

എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് വഴി നിങ്ങളുടെ പ്രദേശത്ത് 5ജി വരുമോ എന്നും നിങ്ങളുടെ ഫോണ്‍ 5ജിയ്ക്ക് അനുയോജ്യമാണോ എന്നും പരിശോധിക്കാനുള്ള സൗകര്യം ലഭിക്കും. 5ജി സേവനം തുടങ്ങിയതിന് ശേഷമേ ഈ ഫീച്ചര്‍ ആരംഭിക്കുകയുള്ളൂ.

43,084 കോടി മുടക്കിയാണ് എയര്‍ടെല്‍ 5ജി സ്‌പെക്ട്രം സ്വന്തമാക്കിയത്. 20 വര്‍ഷത്തെ തവണകളായി ഈ തുക നല്‍കാന്‍ ട്രായ് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നാല് വര്‍ഷത്തെ തുക 8312.4 കോടി രൂപ എയര്‍ടെല്‍ നേരത്തെ നല്‍കിയിട്ടുണ്ട്. നോക്കിയ, സാംസങ്, എറിക്‌സണ്‍ തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് എയര്‍ടെല്‍ രാജ്യത്ത് 5ജിയ്ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക.

Content Highlights: Airtel 5G roll out starts soon

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented