എയര്‍ടെല്‍ 5ജി പ്ലസ് സേവനങ്ങള്‍ രാജ്യത്തെ 500 നഗരങ്ങളില്‍ 


1 min read
Read later
Print
Share

Photo: Airtel

കൊച്ചി: ഭാരതി എയര്‍ടെല്‍ വെള്ളിയാഴ്ച 235 നഗരങ്ങളില്‍ കൂടി അള്‍ട്രാ ഫാസ്റ്റ് 5ജി സേവനങ്ങള്‍ അവതരിപ്പിച്ചു. ഇതോടെ രാജ്യത്ത് എയര്‍ടെല്‍ 5ജി പ്ലസ് സേവനം ലഭിക്കുന്ന നഗരങ്ങളുടെ എണ്ണം 500 ആയി. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ എല്ലാ പ്രധാന നഗരങ്ങളിലും തങ്ങളുടെ 5ജി പ്ലസ് ഇപ്പോള്‍ ലഭ്യമാണെന്ന് എയര്‍ടെല്‍ പറഞ്ഞു.

ദിവസവും 30 മുതല്‍ 40 വരെ നഗരങ്ങളിലേക്ക് എയര്‍ടെല്‍ 5ജി പ്ലസ് ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണെന്നും ഈ വര്‍ഷം സെപ്തംബറില്‍ രാജ്യത്തെ മുഴുവന്‍ നഗരങ്ങളേയും എയര്‍ടെലിന്റെ 5ജി ശൃംഖലയുമായി ബന്ധിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഭാരതി എയര്‍ടെല്‍ സിടിഒ രണ്‍ദീപ് സെഖോണ്‍ പറഞ്ഞു.

ലോകത്തിലെ വലിയ രീതിയില്‍ സ്വീകാര്യതയുള്ള സാങ്കേതിക വിദ്യയിലാണ് എയര്‍ടെല്‍ 5ജി പ്ലസ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ എല്ലാ 5ജി സ്മാര്‍ട്ട്ഫോണുകളും എയര്‍ടെല്‍ നെറ്റ് വര്‍ക്കില്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നുവെന്ന് എയര്‍ടെല്‍ പറഞ്ഞു.

എയര്‍ടെല്‍ 5ജി പ്ലസ് നെറ്റ്വര്‍ക്ക് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് 5ജി ഡാറ്റയും കമ്പനി അവതരിപ്പിച്ചു. നിലവിലുള്ള എല്ലാ പ്ലാനുകളിലുടനീളമുള്ള ഡാറ്റ ഉപയോഗത്തിന്റെ പരിധി കമ്പനി നീക്കം ചെയ്യുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഡാറ്റ ലഭ്യതയെക്കുറിച്ച് ആശങ്കയില്ലാതെ അള്‍ട്രാ ഫാസ്റ്റ് 5ജി സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും.


Content Highlights: airtel 5g in 500 cities in india

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mark zuckerberg

2 min

ഞാനുദ്ദേശിച്ചത് ഇതല്ല!; ആപ്പിള്‍ വിഷന്‍ പ്രോയെ കുറിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്

Jun 9, 2023


Jio Saavn

1 min

സംഗീത പ്രേമികള്‍ക്കായി ജിയോ സാവന്‍ പ്രൊ സബ്സ്‌ക്രിപ്ഷന്‍ ബണ്ടില്‍ഡ് പ്രീപെയ്ഡ് പ്ലാനുകള്‍

Jun 9, 2023


Rajeev Chandra Sekhar

1 min

AI ജനങ്ങള്‍ക്ക് ഹാനികരമാവില്ലെന്ന് ഉറപ്പാക്കും; നിയമ നിര്‍മാണം നടത്തുമെന്ന് മന്ത്രി

Jun 9, 2023

Most Commented