സ്വന്തം വിജയത്തില്‍ ഗവേഷകര്‍ പരിഭ്രാന്തിയില്‍; നിര്‍മിതബുദ്ധിയെ താരതമ്യം ചെയ്യുന്നത് ആറ്റംബോബിനോട്


സൂപ്പര്‍ ഇന്റലിജന്റായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിക്കപ്പെട്ടതിനാല്‍ അത് മനുഷ്യരുടെ നിയന്ത്രണത്തില്‍ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ അടിയന്തിര നടപടികള്‍ ആവശ്യമാണ്.

AI-DA: The World's First Robot Artist | Photo: Gettyimage

ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധിയ്ക്ക് വേണ്ടിയുള്ള ഗവേഷണ രംഗത്ത് തങ്ങള്‍ക്കുണ്ടായ വിജയത്തില്‍ ഗവേഷകര്‍ തന്നെ പരിഭ്രാന്തിയിലാണെന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ചുള്ള പ്രധാന പുസ്തകങ്ങളിലൊന്ന് രചിച്ച ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ സ്റ്റുവര്‍ട്ട് റസല്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആറ്റംബോംബിനോടാണ് അദ്ദേഹം താരതമ്യം ചെയ്യുന്നത്.

മനുഷ്യരേക്കാള്‍ ബുദ്ധിയുള്ള യന്ത്രങ്ങള്‍ ഈ നൂറ്റാണ്ടില്‍ തന്നെ നിര്‍മിക്കപ്പെടുമെന്ന് ബെര്‍ക് ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലുള്ള സെന്റര്‍ ഫോര്‍ ഹ്യുമന്‍ കൊംബാറ്റബിള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്ഥാപകനായ സ്റ്റുവര്‍ട്ട് റസല്‍ ദി ഗാര്‍ഡിയനോട് പറഞ്ഞു. നിര്‍മിതബുദ്ധി സാങ്കേതികവിദ്യാ വികസനത്തിന് കടിഞ്ഞാണിടാന്‍ അന്തര്‍ദേശീയ ഉടമ്പടികള്‍ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

1995-ല്‍ പുറത്തിറങ്ങിയ 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: എ മോഡേണ്‍ അപ്രോച്ച്' എന്ന പുസ്തകത്തിന്റെ എഴുത്തുകാരില്‍ ഒരാളാണ് റസല്‍.

Robot
സന്ദർശകരോട് സംസാരിക്കുന്ന 'പെപ്പർ' എന്ന റോബോട്ട് Photo: Gettyimages

സൂപ്പര്‍ ഇന്റലിജന്റായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിക്കപ്പെട്ടതിനാല്‍ അത് മനുഷ്യരുടെ നിയന്ത്രണത്തില്‍ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ അടിയന്തിര നടപടികള്‍ ആവശ്യമാണ്. ഒരു പ്രത്യേക രീതിശാസ്ത്രവും പൊതുവായ സമീപനവും ഉപയോഗിച്ചാണ് നിര്‍മിതബുദ്ധി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആ രീതിയിലുള്ള ഒരു സംവിധാനം സങ്കീര്‍ണമായ യഥാര്‍ത്ഥ ലോകത്ത് ഉപയോഗിക്കാന്‍ നമ്മള്‍ ഇനിയും ശ്രദ്ധാലുക്കളായിട്ടില്ല.

ഉദാഹരണത്തിന് കാന്‍സര്‍ അതിവേഗം ഇല്ലായ്മ ചെയ്യാന്‍ നിര്‍മിതബുദ്ധിയോട് ആവശ്യപ്പെടുന്നത് ഏറെ അപകടകരമായി മാറിയേക്കും. അങ്ങനെ നിര്‍ദേശിച്ചാല്‍ ഈ ലോകത്തെ ജനതയ്ക്കാകമാനം ട്യൂമറുണ്ടാക്കാനുള്ള വഴി അത് കണ്ട് പിടിച്ച് മനുഷ്യരെ ഗിനി പന്നികളെ പോലെ കണ്ട് സമാന്തര പരീക്ഷണങ്ങള്‍ നടത്തിയെന്ന് വരും.

കാരണം, നമ്മള്‍ അതിന് നല്‍കിയിരിക്കുന്ന നിര്‍ദേശമനുസരിച്ചുള്ള ജോലിയാണ് അത് ചെയ്യുന്നത്. മനുഷ്യരെ ഗിനി പന്നികളായി ഉപയോഗിക്കരുതെന്നും പരീക്ഷണം നടത്തുന്നതിനായി ലോകത്തെ ആകമാനം ജിഡിപിയും ഉപയോഗിക്കരുത് എന്നും അതിന് വ്യക്തമാക്കി പറഞ്ഞുകൊടുക്കാനും നീ അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നെല്ലാം പറഞ്ഞുകൊടുക്കാനും നമ്മള്‍ മറന്നു.

Stuart Russer
സ്റ്റുവർട്ട് റസൽ | Photo: people.eecs.berkeley.edu/~russell/

സിനിമകളില്‍ കാണുന്ന നിര്‍മിതബുദ്ധിയും ഇന്ന് നിലവിലുള്ളതും തമ്മില്‍ വലിയ അന്തരമുണ്ട്. എന്നാല്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ ബുദ്ധിശക്തിയുള്ള യന്ത്രങ്ങളുള്ള ഒരു ഭാവി സുനിശ്ചിതമാണ് താനും. അത് പത്ത് വര്‍ഷം കൊണ്ടോ നൂറ് വര്‍ഷം കൊണ്ടോ യാഥാര്‍ത്ഥ്യമാവാം. എന്നാല്‍ ഈ നൂറ്റാണ്ടില്‍ തന്നെ അത് സംഭവിക്കുമെന്ന് ഗവേഷകര്‍ക്കുറപ്പാണ്.

എല്ലാത്തിനേയും ഭീഷണിയിലാക്കിയിട്ട് ഒരു യന്ത്രം മനുഷ്യരേക്കാള്‍ ബുദ്ധിയുള്ളതായി മാറേണ്ടതില്ല എന്നതാണ് ഒരു ആശങ്ക. അത് ഇപ്പോഴാണ് വ്യക്തമായി വരുന്നത് എന്ന് സമൂഹമാധ്യമ വെബ്‌സൈറ്റുകളിലെ അല്‍ഗൊരിതം ആളുകള്‍ എന്ത് കാണണമെന്നും വായിക്കണമെന്നുമെല്ലാം തീരുമാനിക്കുന്നതും നമ്മള്‍ എന്ത് അറിയണമെന്നതില്‍ വലിയ നിയന്ത്രണം കയ്യടക്കുന്നതും ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

അല്‍ഗോരിതങ്ങള്‍ ഉപയോക്താവിനെ വശംവദരാക്കുകയും ബ്രെയിന്‍വാഷ് ചെയ്യുകയും ചെയ്യുന്നു. അതുവഴി അവരുടെ പെരുമാറ്റം കൂടുതല്‍ പ്രവചിക്കാനാകുകയും ക്ലിക്ക് അടിസ്ഥാനമാക്കിയുള്ള വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് സ്വന്തം വിജയത്തില്‍ ഗവേഷകര്‍ തന്നെ പരിഭ്രാന്തിയിലാകുന്നുവെന്ന് അദ്ദേഹം പറയുന്നത്.

Content Highlights: Real world impact of Artificial Intelligence, Threats of AI, Super Intelligent Ai

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented