പ്രതീകാത്മക ചിത്രം, രാജീവ് ചന്ദ്രശേഖർ | photo: afp, pti
ന്യൂഡല്‍ഹി: പുതുവത്സരവുമായി ബന്ധപ്പെട്ട് ട്വീറ്റുചെയ്ത വീഡിയോയില്‍ ഇന്ത്യയുടെ തെറ്റായ ഭൂപടം നല്‍കിയതില്‍ ഖേദപ്രകടനവുമായി വാട്സാപ്പ്. കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി., നൈപുണി വികസനം സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തെറ്റുചൂണ്ടിക്കാട്ടി ട്വീറ്റ് തിരുത്താന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഭൂപടം നീക്കിയശേഷം വാട്സാപ്പ് ഖേദപ്രകടനം നടത്തിയത്.
ഇന്ത്യയില്‍ ബിസിനസ് ചെയ്യണമെന്നുള്ളവര്‍ ശരിയായ ഭൂപടങ്ങള്‍ ഉപയോഗിക്കണമെന്നും മന്ത്രി ട്വീറ്റില്‍ കുറിച്ചു. ഇതിനു മറുപടിയായി മനഃപൂര്‍വമല്ല തെറ്റുസംഭവിച്ചതെന്ന് വാട്സാപ്പ് ട്വീറ്റ് ചെയ്തു. ഭാവിയില്‍ കരുതലോടെയിരിക്കുമെന്നും അറിയിച്ചു. ജമ്മുകശ്മീര്‍ ഉള്‍പ്പെടാത്ത വിധത്തിലുള്ള ഭൂപടമായിരുന്നു വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഇതാദ്യമായല്ല കേന്ദ്രമന്ത്രി ഇത്തരത്തിലുള്ള മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യയുടെ ഭൂപടം തെറ്റായി നല്‍കിക്കൊണ്ടുള്ള വീഡിയോ ട്വീറ്റ് ചെയ്ത സൂം സി.ഇ.ഒ എറിക് യുവാനും സമാനമായ മുന്നറിയിപ്പ് രാജീവ് ചന്ദ്രശേഖര്‍ നല്‍കിയിരുന്നു. എറിക് യുവാനെ ട്വിറ്ററില്‍ ടാഗ് ചെയ്തുകൊണ്ടായിരുന്നു മന്ത്രിയുടെ ട്വീറ്റ്. വൈകാതെ ട്വീറ്റ് എറിക് യുവാന്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.
Content Highlights: After Minister's Warning Over Wrong Map Of India WhatsApp Deletes Tweet
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..