Photo: AFP
ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളുടെ മാതൃകമ്പനിയായ മെറ്റ ഈയടുത്ത് കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയിരുന്നു. വരുമാനത്തിലെ ഇടിവും ഡിജിറ്റല്‍ വ്യവസായമേഖലയില്‍ വര്‍ധിച്ചുവരുന്ന വെല്ലുവിളികളുമാണ് തീരുമാനത്തിനു കാരണമെന്നാണ് സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയത്.
ഇപ്പോഴിതാ ഫെബ്രുവരിയിൽ ജോലിയിൽ പ്രവേശിക്കാനിരുന്നവർക്ക് അയച്ച ജോബ് ഓഫറുകൾ മെറ്റ പിന്‍വലിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലണ്ടന്‍ ഓഫീസിലേക്ക് നിയമനം നടത്താൻ അയച്ച ഓഫര്‍ ലെറ്ററുകളാണ് മെറ്റ പിന്‍വലിച്ചതെന്നാണ് വിവരങ്ങള്‍.
കൂടാതെ പല ഓഫീസുകളിലും മെറ്റ പിരിച്ചുവിടല്‍ തുടരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ന്യൂയോര്‍ക്കിലെ ഒരു ഓഫീസ് അടച്ചിടാനും മെറ്റയ്ക്ക് പദ്ധതിയുണ്ടെന്നും വിവരങ്ങളുണ്ട്.
നേരത്തെ വരുമാനനഷ്ടം ചൂണ്ടിക്കാണിച്ച് പകുതിയോളം ജീവനക്കാരെ പിരിച്ചുവിടാന്‍ ട്വിറ്റര്‍ ഉള്‍പ്പടെയുള്ള ടെക് കമ്പനികള്‍ നടപടികള്‍ ആരംഭിച്ചതിനുപിന്നാലെയാണ് മെറ്റയും ഇതേ പാതയില്‍ നീങ്ങിയത്.
Content Highlights: After firing many employees Meta is now withdrawing job offers sent to new hires
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..