ആമസോൺ | Photo: AP
ന്യൂഡല്‍ഹി: ആമസോണ്‍ ഇന്ത്യയുടെ ഭക്ഷ്യ വിതരണ സേവനമായ ആമസോണ്‍ ഫുഡ് 2022 വര്‍ഷാവസാനത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും. സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും എതിരാളിയായിട്ടായിരുന്നു ആമസോണ്‍ ഫുഡ് 2020 ല്‍ ഇന്ത്യയില്‍ സേവനം ആരംഭിച്ചത്. എന്നാല്‍ നിലവില്‍ ഡിസംബര്‍ 29 മുതല്‍ സര്‍വീസുകള്‍ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി. വര്‍ഷാവസാനം നടക്കുന്ന പദ്ധതി ആസൂത്രണ അവലോകനത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് കമ്പനി കടന്നത്.
ഈ മാസം ആദ്യം ആമസോണ്‍ അവരുടെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇന്ത്യയിലെ എഡ്-ടെക് സേവനവും അവര്‍ അവസാനിപ്പിച്ചിരുന്നു. ഈ തീരുമാനങ്ങള്‍ ഞങ്ങള്‍ നിസ്സാരമായി എടുക്കുന്നില്ല. നിലവിലെ ഉപഭോക്താക്കളെയും പങ്കാളികളെയും കണക്കിലെടുത്തുകൊണ്ട് ഘട്ടങ്ങളായിട്ടാണ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നത്. ഈ അവസ്ഥയില്‍ ബാധിതരായ ജീവനക്കാരെയും പിന്തുണയ്ക്കുന്നതായും ആമസോണ്‍ വക്താവ് വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് മികച്ച ഓണ്‍ലൈന്‍ ഷോപ്പിംഗ് സേവനങ്ങള്‍ നല്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെയ് 2020-ല്‍ സേവനം ആരംഭിക്കുമ്പോള്‍ ഭക്ഷ്യവിതരണത്തിനപ്പുറം പലചരക്ക് സാധനങ്ങളും മരുന്നുകളും ആമസോണ്‍ വിതരണം ചെയ്തിരുന്നു. കോവിഡ് മഹാമാരിക്കാലത്താണ് ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ വീടുകളില്‍ ലഭ്യമാക്കുന്നതിന് വേണ്ടി ആമസോണ്‍ ഫുഡ്, ആമസോണ്‍ അക്കാദമി എന്നിവ ആരംഭിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ഭക്ഷ്യവിതരണരംഗത്ത് സ്വിഗ്ഗിയും സൊമാറ്റയും അവരുടെ വേരുകള്‍ ഉറപ്പിച്ചിരുന്നു. ബിഗ് ബാസ്ക്കറ്റ്, ഡണ്‍സോ പോലുള്ള സംരഭങ്ങളും രംഗത്ത് ചുവടുറപ്പിച്ചിരുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസരംഗത്ത് ബൈജൂസ് ആപ്പ് ആയിരുന്നു ഭൂരിഭാഗം ജനങ്ങളും തിരഞ്ഞെടുത്തത്.
കടുത്ത മത്സരമാണ് ഭക്ഷ്യവിപണിയില്‍ രാജ്യത്ത് നിലനില്‍ക്കുന്നത്. ഊബര്‍ പോലുള്ള വന്‍കിട കമ്പനികളും വിപണി കൈവശമാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരാണ്. സാമ്പത്തിക കാര്യങ്ങളാല്‍ പതിനായിരത്തോളം ജീവനക്കാര്‍ക്കാണ് ആമസോണില്‍ നിന്നും ജോലി നഷ്ടമായിരിക്കുന്നത്. വലിയൊരു വിഭാഗം ഇന്ത്യക്കാരെയും വിഷയം ബാധിച്ചിട്ടുണ്ട്. തങ്ങളുടെ എച്ച്-1ബി വിസ നഷ്ടപ്പെടാതിരിക്കാന്‍ വിവിധ കമ്പനികളില്‍ ജോലിക്ക് ശ്രമിക്കുകയാണ് ഇക്കൂട്ടര്‍.
Content Highlights: After firing 10000 employees, Amazon is shutting its food service in India
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..