ടണ്‍ കണക്കിന് ഫെയ്‌സ് ഫില്‍റ്ററുകളുമായി അഡോബി ഫോട്ടോഷോപ്പ് ക്യാമറ ആപ്പ്


1 min read
Read later
Print
Share

ആകര്‍ഷകമായ നിരവധി ഫില്‍റ്ററുകളെ കൂടാതെ അടിസ്ഥാനപരമായ ഫോട്ടോ എഡിറ്റിങ് സംവിധാനങ്ങളും ആപ്പില്‍ ലഭ്യമാണ്.

-

ഡിസൈനിങ് എഡിറ്റിങ് സോഫ്റ്റ് വെയറുകളിലൂടെ പരിചിതമായ അഡോബി പുതിയ ഫോട്ടോഷോപ്പ് ക്യാമറ ആപ്പ് പുറത്തിറക്കി. നിരവധി പുതിയ ഫെയ്‌സ് ക്യാമറ ഫില്‍റ്ററുകളുമായാണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. സൗജന്യമായി ലഭ്യമാക്കിയിരിക്കുന്ന ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭിക്കും.

എന്നാല്‍ നിലവില്‍ എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും ഈ ആപ്പ് പ്രവര്‍ത്തിക്കില്ല. അടുത്തിടെ പുറത്തിറങ്ങിയ പിക്‌സല്‍, ഗാലക്‌സി, വണ്‍പ്ലസ് മോഡലുകളില്‍ മാത്രമാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത് എന്ന് ദി വെര്‍ജ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിയല്‍മി എക്‌സ് ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ട്. എങ്കിലും പുതിയതായി പുറത്തിറങ്ങിയ ചില ഉയര്‍ന്ന ഫീച്ചറുകളുള്ള ഫോണുകളില്‍ മാത്രമേ ഫോട്ടോഷോപ്പ് ക്യാമറ ലഭിക്കൂള്ളൂ.

ആകര്‍ഷകമായ നിരവധി ഫില്‍റ്ററുകളെ കൂടാതെ അടിസ്ഥാനപരമായ ഫോട്ടോ എഡിറ്റിങ് സംവിധാനങ്ങളും ആപ്പില്‍ ലഭ്യമാണ്. കോണ്‍ട്രാസ്റ്റ്, എക്‌സ്‌പോഷര്‍, സാച്വറേഷന്‍ തുടങ്ങിയ ക്രമീകരണങ്ങള്‍ ചിത്രത്തില്‍ വരുത്താം.

ആപ്ലിക്കേഷനില്‍ വീഡിയോ എടുക്കാന്‍ സാധിക്കില്ല എന്നുള്ളത് നിരാശ നല്‍കുന്ന കാര്യമാണ്. ഇതിലെ പല ഫില്‍റ്ററുകളും ഉപയോഗിച്ച് രസകരമായ വീഡിയോകളോ ജിഫുകളോ നിര്‍മിക്കാനാകുമായിരുന്നു എന്ന് ആപ്പ് ഒരിക്കല്‍ ഉപയോഗിച്ചാല്‍ തന്നെ തോന്നും.

ഫോട്ടോഷോപ്പിന്റെ മാജിക് നേരെ ക്യാമറ വ്യൂഫൈന്ററിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നു എന്ന് അഡോബി സിടിഓ അഭയ് പരസ്‌നിസ് പറഞ്ഞു.

പല സോഷ്യല്‍ മീഡിയ ആപ്പുകളിലും ഓഎസ് ക്യാമറ ആപ്പുകളിലും നിരവധി ഫില്‍റ്ററുകള്‍ ഇതിനോടകം ലഭ്യമാണ്. ഈ സേവനങ്ങളോടാണ് ഫോട്ടോഷോപ്പ് ക്യാമറയും മത്സരിക്കുക. ഭാവിയില്‍ കൂടുതല്‍ ഫില്‍റ്ററുകള്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയേക്കും.

Content Highlights: adobe photoshop camera app launched

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
telecos

2 min

ജിയോ, എയര്‍ടെല്‍, വോഡഫോണ്‍; കണക്ഷന്‍ നിലനിര്‍ത്താന്‍ പറ്റിയ നിരക്ക് കുറഞ്ഞ പ്രീപെയ്ഡ് പ്ലാന്‍ 

May 27, 2023


hacker

2 min

ആന്‍ഡ്രോയിഡ് ഫോണുകളെ ലക്ഷ്യമിട്ട് പുതിയ മാല്‍വെയര്‍; മുന്നറിയിപ്പുമായി സിഇആര്‍ടി-ഇന്‍

May 27, 2023


cuddle by totto

1 min

കുട്ടികളെ പരിപാലിക്കാന്‍ വിദ​ഗ്ധോപദേശങ്ങൾ; പുതിയ എഐ ചാറ്റ്‌ബോട്ടുമായി ടോട്ടോ

Apr 3, 2023

Most Commented