അദാനി ഗ്രൂപ്പിന് ടെലികോം സേവനത്തിനുള്ള ലൈസന്‍സ്; ജിയോയ്ക്കും എയര്‍ടെലിനും വെല്ലുവിളി?


Photo: Facebook/Adanigroup

5ജി സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുത്ത കമ്പനികളിലൊന്നാണ് ഗൗതം അദാനി ഗ്രൂപ്പ്. രാജ്യത്ത് ടെലികോം സേവനങ്ങള്‍ നല്‍കാനുള്ള ലൈസന്‍സ് കമ്പനി സ്വന്തമാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. പിടിഐ ആണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

അദാനി ഡാറ്റ നെറ്റ് വര്‍ക്ക്‌സിനാണ് ലൈസന്‍സ് ലഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ആഴ്ച ആദ്യം തന്നെ ലൈസന്‍സ് ലഭ്യമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജിയോയ്ക്കും, എയര്‍ടെലിനും സമാനമായി ടെലികോം സേവനങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി ഇതുവരെയും പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

അദാനി ഗ്രൂപ്പ് ലേലത്തില്‍ പങ്കെടുത്തെങ്കിലും സാധാരണ ടെലികോം സേവനങ്ങള്‍ നല്‍കാന്‍ പദ്ധതിയില്ലെന്നും അദാനി ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്നതിനുള്‍പ്പടെ കമ്പനിയുടെ തന്നെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് സ്‌പെക്ട്രം വാങ്ങിയതെന്നുമാണ് നേരത്തെ പറഞ്ഞിരുന്നത്.

അതേസമയം ആന്ധ്രപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, രാജസ്ഥാന്‍, തമിഴ്‌നാട്, മുംബൈ എന്നിങ്ങനെ ആറ് സര്‍ക്കിളുകളില്‍ ടെലികോം വകുപ്പില്‍ നിന്നും അദാനി ഡാറ്റ നെറ്റ് വര്‍ക്‌സിന് യുണിഫൈഡ് ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്ന് മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്‌പെക്ട്രം ലേലത്തില്‍ 212 കോടി ചിലവാക്കി 26 ഗിഗാഹെര്‍ട്‌സ് മില്ലിമീറ്റര്‍ വേവില്‍ 400 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രമാണ് അദാനി ഡാറ്റ നെറ്റ് വര്‍ക്‌സ് സ്വന്തമാക്കിയത്. ലേലത്തില്‍ ഏറ്റവും കുറവ് തുക ചിലവിട്ട സ്ഥാപനമാണ് അദാനി ഗ്രൂപ്പ്. ലൈസന്‍സ് ലഭിച്ച വാര്‍ത്ത ശരിയാണെങ്കില്‍ ഏത് രീതിയിലാണ് അത് കമ്പനി പ്രയോജനപ്പെടുത്തുക എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.

Content Highlights: Adani Group gets licence to offer telecom services in India

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented