ആരോഗ്യ സേതു ആപ്പിനെതിരെയും സ്വകാര്യതാ ആശങ്കകള്‍ ഉയരുമ്പോള്‍


പ്രതീകാത്മക ചിത്രം

കോവിഡ്-19 വ്യാപനം പിന്തുടരാനും അത് സമയാസമയം ജനങ്ങളെ അറിയിക്കാനുമായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷനാണ് ആരോഗ്യ സേതു. വെറും 13 ദിവസം കൊണ്ട് അഞ്ച് കോടിയിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്ത ഈ ആപ്ലിക്കേഷനെതിരെയും വ്യക്തിസ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയരുകയാണ്.

കൊറോണ വൈറസ് വ്യാപനത്തിനിടെ സിംഗപ്പൂര്‍ പോലുള്ള ചില രാജ്യങ്ങളില്‍ അവതരിപ്പിക്കപ്പെട്ട ആപ്ലിക്കേഷനുകളുടെ പകര്‍പ്പാണ് ആരോഗ്യ സേതു ആപ്ലിക്കേഷനെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. സിംഗപ്പൂരിലെ ട്രേസ് ടുഗെതര്‍ എന്ന കോണ്‍ടാക്റ്റ് ട്രേസിങ് ആപ്പിന് സമാനമാണ് ആരോഗ്യ സേതു ആപ്പ്. എന്നാല്‍ ചില വ്യത്യാസങ്ങള്‍ ഇതിനുണ്ട്.

രോഗബാധിതരെ പിന്തുടരാന്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിക്കൊപ്പം ജിപിഎസ് അധിഷ്ടിത ലൊക്കേഷന്‍ ട്രേസിങും ആരോഗ്യ സേതു ആപ്പിലുണ്ട്. ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്താനും രോഗബാധയുടെ പാത കണ്ടെത്താനും ജിപിഎസ് അധിഷ്ടിത ലൊക്കേഷന്‍ ട്രേസിങിന് സാധിക്കുമെന്ന് നിതി ആയോഗിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഫ്രണ്ടിയര്‍ ടെക്ക്‌നോളജീസ് ഡയറക്ടര്‍ അര്‍ണബ് കുമാര്‍ പറയുന്നു. എന്നാല്‍ വ്യക്തികേന്ദ്രീകൃതമായി ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്നും വിവരങ്ങള്‍ സംയോജിപ്പിച്ചാണ് എടുക്കുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

എന്നാല്‍ ഉപയോക്താക്കളില്‍ നിന്നും എന്തെല്ലാം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും എവിടെയാണ് അവയെല്ലാം ശേഖരിക്കുന്നതെന്നും ക്ലൗഡ് സെര്‍വറുകളില്‍ നിന്നും ഈ വിവരങ്ങള്‍ നീക്കം ചെയ്യാനുള്ള നയ വ്യവസ്ഥകള്‍ എന്തെന്നും ആപ്പ് വ്യക്തമാക്കുന്നില്ലെന്ന് ഗാഡ്ജറ്റ് 360 റിപ്പോര്‍ട്ടില്‍ പറയുന്നു.

സംയോജിത വിവരങ്ങള്‍ മാത്രമല്ല ആരോഗ്യ സേതു ആപ്പ് ശേഖരിക്കുന്നതെന്നും വ്യക്തി വിവരങ്ങള്‍ പ്രത്യേകമായി ശേഖരിക്കുന്നുണ്ടെന്നും സോഫ്റ്റ് വെയര്‍ ഫ്രീഡം ലോ സെന്റര്‍ ഇന്ത്യ ലീഗല്‍ ഡയറക്ടര്‍ പ്രശാന്ത് സുഗതന്‍ പറയുന്നു.

ആരോഗ്യ സേതുആപ്പ് ഉപയോക്താവിന്റെ ഫോണ്‍ നമ്പര്‍ ചോദിക്കുന്നുണ്ട്. ഫോണില്‍ നിന്നും ശേഖരിച്ച വിവരങ്ങളും വ്യക്തിവിവരങ്ങളും ഈ ഫോണ്‍നമ്പറുകളുമായി ബന്ധപ്പെട്ട് തന്നെയാണുണ്ടാവുക. സംയോജിപ്പിച്ച വിവരങ്ങളില്‍ നിന്നും വിവരങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നത് എളുപ്പമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഉപയോക്താക്കളില്‍ രോഗബാധിതരുടെ വിവരങ്ങള്‍ 60 ദിവങ്ങള്‍ക്കുള്ളിലും രോഗഭീതിയില്ലാത്തവരുടെ വിവരങ്ങള്‍ 45 ദിവസങ്ങള്‍ക്കുള്ളിലും നീക്കം ചെയ്യുമെന്ന് നിതി ആയോഗിലെ അര്‍ണബ് കുമാര്‍ പറഞ്ഞു.

എന്നാല്‍ ചിലവിവരങ്ങള്‍ നീക്കം ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കാന്‍ ഭരണകൂടത്തിന് സാധിക്കുമെന്നും ഈ രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

ആരോഗ്യ സേതു ആപ്പിനെതിരെ ഉയരുന്ന മറ്റൊരു ആശങ്ക ഇത് പൂര്‍ണമായും ഭരണകൂട നിര്‍മിത ആപ്ലിക്കേഷന്‍ അല്ല എന്നുള്ളതാണ്. നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററാണ് ആപ്പ് നിര്‍മിച്ചതെന്ന് പറയുന്നുണ്ടെങ്കിലും സന്നദ്ധരായെത്തിയ ഒരു കൂട്ടം സ്വകാര്യവ്യക്തികളും ആപ്പ് നിര്‍മിക്കുന്നതിന്റെ ഭാഗമായിട്ടുണ്ട്.

എന്നാല്‍ ആപ്പ് നിര്‍മാണത്തില്‍ നിരവധിയാളുകളുടെ പങ്കാളിത്തമുണ്ടായിട്ടുണ്ടെങ്കിലും ആപ്പ് ശേഖരിക്കുന്ന വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററാണ് എന്ന് അര്‍ണബ് കുമാര്‍ പറഞ്ഞു.

എന്നാല്‍ ഈ വാദത്തേയും വിമര്‍ശകര്‍ എതിര്‍ക്കുന്നു. ആപ്പിന്റെ ഡാറ്റാ ബേസ് ഹോസ്റ്റ് ചെയ്തത് ഗൂഗിള്‍ സെര്‍വറിലാണ്. ആപ്പ് ഡാറ്റ ഹോസ്റ്റ് ചെയ്തിരിക്കുന്നത് ആമസോണ്‍ വെബ് സര്‍വീസസിലാണ്. ഇത് കൂടാതെ ഗൂഗിളിന്റെ ഫയര്‍ബേസ് അനലറ്റിക്‌സും ഡാറ്റാ ബേസ് സൊലൂഷന്‍സും ഒപ്പമുണ്ട്. ഈ സാഹചര്യത്തില്‍ നാഷണല്‍ ഇന്‍ഫോമാറ്റിക്‌സിന്റെ പക്കല്‍ മാത്രമേ ഉപയോക്താക്കളുടെ വിവരങ്ങള്‍ നില്‍ക്കൂ എന്ന് പറയുന്നത് ശരിയല്ലെന്ന് ഇന്റര്‍നെറ്റ് ഫ്രീംഡം കൗണ്‍സിലിലെ സിദ്ധാര്‍ഥ് ദെബ് പറഞ്ഞു.

അതേസമയം നിലവിലെ മാതൃക പരിഷ്‌കരിക്കുന്നതിനായി സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സ്വകാര്യതാ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടി മാത്രമല്ല. ആപ്ലിക്കേഷനിലെ വരാനിരിക്കുന്ന ഫീച്ചറുകള്‍ കൈകാര്യം ചെയ്യുന്നതിന് കൂടി വേണ്ടിയാണ്. അതിനാല്‍ ഉപയോക്താക്കളുടെ സ്വാകാര്യത സംരക്ഷണത്തിനും അവകാശത്തിനും പര്യാപ്തമല്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Content Highlights: Aarogyasetu app faces Criticism of Privacy Groups

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


rahul gandhi

2 min

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി; ലോക്‌സഭാംഗത്വം റദ്ദാക്കി ഉത്തരവിറങ്ങി

Mar 24, 2023

Most Commented