ആക്രി കട ആപ്പും വെബ്‌സൈറ്റും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം: പാഴ് വസ്തു ശേഖരണത്തിനായി ആക്രി കട ആപ്പ് പുറത്തിറക്കി സ്‌ക്രാപ്പ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (കെ.എസ്.എം.എ). സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തിക്കുന്ന പാഴ് വസ്തു ശേഖരണ വ്യാപാര സ്ഥാപനങ്ങളെയും ജനങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുകയാണ് ആപ്പിന്റെ ലക്ഷ്യം.
തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ആക്രി കട ആപ്പും വെബ്‌സൈറ്റും ഉത്ഘാടനം ചെയ്തു. വീടുകളിലെയും മറ്റും പാഴ്വസ്തുക്കള്‍ എങ്ങനെ കൃത്യമായി നിര്‍മാര്‍ജനം ചെയ്യണമെന്ന ആശങ്കയ്ക്ക് പരിഹാരമാണ് വളര്‍ന്നു വരുന്ന മേഖലയായ സ്‌ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്റെ 'ആക്രി കട' എന്ന ആപ്ലിക്കേഷന്‍ എന്ന് മന്ത്രി പറഞ്ഞു.
സാമൂഹിക പ്രാധാന്യമുള്ള സേവന മേഖലയായതിനാല്‍ പൊതു ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാവുന്ന പുത്തന്‍ ആശയമായാണ് ആക്രി കട ആപ്പ് അവതരിപ്പിച്ചത്. സംഘടനയില്‍ അംഗത്വമുള്ള മെമ്പര്‍മാര്‍ക്ക് ഈ ആപ്പിന്റെ സേവനം ഉപയോഗിക്കാം. പൊതു ജനങ്ങള്‍ക്ക് ഈ ആപ്പിലൂടെ തങ്ങളുടെ വീടുകളില്‍ കെട്ടി കിടക്കുന്ന ഉപയോഗ ശൂന്യമായ വസ്തുക്കളുടെ ചിത്രങ്ങള്‍ പകര്‍ത്തി ഈ സംവിധാനത്തിലേക്ക് അപ്ലോഡ് ചെയ്യാം.
ഇങ്ങനെ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ തൊട്ടടുത്ത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്എംഎ അംഗങ്ങളായ പാഴ് വസ്തു വ്യാപാരികള്‍ക്ക് അലേര്‍ട്ട് ആയി വരുകയും, അത് വഴി ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത വ്യക്തിയുമായി നേരിട്ട് ബന്ധപ്പെട്ട് ആ മാലിന്യങ്ങള്‍ ശേഖരിക്കുകയും ചെയ്യും.
കേരളത്തിലെ പാഴ് വസ്തുവ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ സംഘടനയാണ് കേരള സ്‌ക്രാപ്പ് മെര്‍ച്ചന്റ്‌സ് അസ്സോസിയേഷന്‍ (കെ.എസ്.എം.എ). 2017 ലാണ് ഇത് രൂപം കൊണ്ടത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 95 ശതമാനം വ്യാപാരികളും സംഘടനയിലെ പ്രാതിനിധികളാണ്.
Content Highlights: Aakri Kada app, Kerala Scrap Merchants Association, K.S.M.A
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..