ന്യൂഡൽഹി: കോടിക്കണക്കിന് തവണ ശ്രമിച്ചാലും ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യാന്‍ കഴിയില്ലെന്ന് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. കോടിക്കണക്കിന് കൈവിരടയാളങ്ങളും ഐറിസ് സ്കാനുകളുമാണ് ആധാര്‍ വിവരങ്ങളില്‍ ഉള്ളത്. കോടിക്കണക്കിന് വിവരങ്ങളാണ് പുതുതായി കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. ഇത് നൂറ് ശതമാനം സുരക്ഷിതമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗോവയില്‍ ഒരു പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
80 കോടി ബാങ്ക് അക്കൗണ്ടുകളാണ് ഇന്ത്യയില്‍ ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്നത്. തദ്ദേശീയമായ സാങ്കേതിക വിദ്യയാണ് ആധാര്‍. അതിനാല്‍ തന്നെ അത് പൂര്‍ണമായും സുരക്ഷിതവുമാണ്. 130 കോടി ജനതക്ക് 121 കോടി മൊബൈല്‍ ഫോണുകളാണ് ഇന്ത്യയിലുള്ളത്. 45 കോടി സ്മാര്‍ട്ട് ഫോണുകള്‍, 50 കോടിയിലധികം ഇന്റര്‍നെറ്റ് കണക്ഷനുകള്‍, 122 കോടി ആധാര്‍ കാർഡുകള്‍. ഇതാണ് ഡിജിറ്റല്‍ ഇന്ത്യയുടെ പ്രൊഫൈല്‍. സാധാരണക്കാരായ ഇന്ത്യന്‍ ജനതയ്ക്ക് വിവര സാങ്കേതിക വിദ്യയുടെ കരുത്ത് നല്‍കുക എന്നതാണ് ഡിജിറ്റല്‍ ഇന്ത്യ കൊണ്ട് ഉദ്ദേശിക്കുന്നത്. വിവരസാങ്കേതിക വിപ്ലവത്തില്‍ ഇന്ത്യയെ മുന്നിലെത്തിക്കുക എന്നതാണ് ലക്ഷ്യം.
നമുക്ക് വ്യവസായ വിപ്ലവം ഉണ്ടായിട്ടില്ല. സംരഭകത്വ വിപ്ലവവും ഉണ്ടായിട്ടില്ല. എന്നാല്‍ വിവരസാങ്കേതിക വിപ്ലവം നമ്മള് നഷ്ട്ടപ്പെടുത്തില്ല. നമുക്കതിന്റെ നേതൃത്വമാകാന്‍ കഴിയണം. അതാണ് ഡിജിറ്റല്‍ ഇന്ത്യയുടെ കാതല്‍. സാങ്കേതികമായ കുറവുകളും സാങ്കേതിക ശേഷിയും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ നമുക്ക് കഴിയണമെന്നും രവി ശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
content highlights: Aadhaar biometric data cannot be hacked, says Ravi Shankar Prasad
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..