പ്രതീകാത്മക ചിത്രം | photo: canva
അടുത്ത കുടുംബാംഗങ്ങളല്ലാത്തവര്‍ക്ക് ഉപഭോക്താക്കള്‍ അക്കൗണ്ട് പാസ് വേഡ് പങ്കുവെക്കുന്നതിന് തടയിട്ട് നെറ്റ്ഫ്‌ളിക്‌സ്. വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. നെറ്റ്ഫ്‌ളിക്‌സിന് പണം നല്‍കാന്‍ കഴിവുള്ളവരെ പരമാവധി സബ്‌സ്‌ക്രിപ്ഷന് വേണ്ടി പ്രേരിപ്പിക്കാന്‍ പാസ് വേഡ് ഷെയറിങ് നിയന്ത്രണങ്ങളിലൂടെ സാധിക്കുമെന്ന് നെറ്റ്ഫ്‌ളിക്‌സ് പ്രതീക്ഷിക്കുന്നു.
ഒരു വീട്ടിലുള്ളവര്‍ക്ക് വേണ്ടിയാണ് ഒരു നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട് എന്ന് കമ്പനി ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഉപഭോക്താക്കള്‍ നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടുകള്‍ വ്യാപകമായി പങ്കുവെക്കുന്നത് ടിവി, സിനിമ എന്നിവയ്ക്കായുള്ള തങ്ങളുടെ നിക്ഷേപങ്ങളെ ബാധിക്കുന്നുണ്ടെന്ന് നെറ്റ്ഫ്‌ളിക്‌സ് പറയുന്നു.
പാസ് വേഡ് പങ്കുവെക്കുന്നത് നിയന്ത്രിക്കുന്നതിനായി ബോറോവര്‍, ഷെയേര്‍ഡ് അക്കൗണ്ടുകളും ചില രാജ്യങ്ങളില്‍ നെറ്റ്ഫ്‌ളിക്‌സ് പരീക്ഷിച്ചിരുന്നു. ഇതുവഴി ഉപഭോക്താക്കള്‍ക്ക് അധിക തുക നല്‍കി കൂടുതല്‍ യൂസര്‍മാരെ അക്കൗണ്ടില്‍ ചേര്‍ക്കാനോ പ്രൊഫൈലുകള്‍ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനോ സാധിക്കും. നൂറിലേറെ രാജ്യങ്ങളിലേക്ക് ഈ പോളിസി വ്യാപിപ്പിക്കുകയാണെന്ന് നെറ്റ്ഫ്‌ളിക്‌സ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
അതേസമയം ഈ ശ്രമങ്ങള്‍ ഫലം കാണുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഏപ്രിലില്‍ നെറ്റ്ഫ്‌ളിക്‌സിന്റെ വരിക്കാരുടെ എണ്ണം 23.25 കോടി എത്തിയതായി കമ്പനി അറിയിച്ചിരുന്നു. യുഎസില്‍ പ്രായപൂര്‍ത്തിയായ ഉപഭോക്താക്കള്‍ ആദ്യമായി നെറ്റ്ഫ്‌ളിക്‌സ്, ടിക് ടോക്ക്, യൂട്യൂബ് പോലുള്ള വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ക്ക് പണം ചെലവാക്കുന്നതില്‍ വര്‍ധനവുമുണ്ടായി.
Content Highlights: netflix, account password sharing, video streaming platforms, web series
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..