ആഴ്ചയില്‍ 80 മണിക്കൂര്‍ജോലി;സൗജന്യഭക്ഷണം ഉണ്ടാവില്ല;twitter ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മസ്‌ക്


കമ്പനി ഏറ്റെടുത്ത് രണ്ടാഴ്ചക്കിടെ ട്വിറ്ററിലെ പകുതിയോളം ജീവനക്കാരെയും പ്രധാന മേധാവികളെയും മസ്‌ക് പിരിച്ചുവിട്ടിരുന്നു.

Photo:AFP

കൂടുതല്‍ പണം ഉണ്ടാക്കാന്‍ തുടങ്ങിയില്ലെങ്കില്‍ ട്വിറ്റർ പാപ്പരാവുന്ന അവസ്ഥയിലെത്തുമെന്ന മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക്. കമ്പനി ഏറ്റെടുത്തതിന് ശേഷം ആദ്യമായി ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് കമ്പനിയുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടുചെയ്തതാണ് ഇക്കാര്യം.

പ്രതിസന്ധി നേരിടാന്‍ ജീവനക്കാര്‍ ആഴ്ചയില്‍ 80 മണിക്കൂര്‍ ജോലി ചെയ്യണം എന്നും സൗജന്യ ഭക്ഷണം ഉണ്ടാവില്ലെന്നും വര്‍ക്ക് ഫ്രം ഹോം ഉണ്ടാവില്ലെന്നുമുള്ള അറിയിപ്പും മസ്‌ക് നല്‍കി. ജീവനക്കാര്‍ക്ക് വരാന്‍ താല്‍പര്യമില്ലെങ്കില്‍ രാജി സ്വീകരിക്കുന്നതാണെന്നും മസ്‌ക് പറഞ്ഞു.

കമ്പനി ഏറ്റെടുത്ത് രണ്ടാഴ്ചക്കിടെ ട്വിറ്ററിലെ പകുതിയോളം ജീവനക്കാരെയും പ്രധാന മേധാവികളെയും മസ്‌ക് പിരിച്ചുവിട്ടിരുന്നു. അതിനിടെ മസ്‌കിന്റെ പുതിയ നേതൃസംഘത്തില്‍ അംഗമായ യോയല്‍ റോത്ത് എന്ന ഉദ്യോഗസ്ഥന്‍ കമ്പനി വിട്ടുവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. റോബിന്‍ വീലര്‍ എന്നൊരു ജീവനക്കാരിയും രാജിവെച്ചു. റോബിന്‍ വീലറിനെ നിലനിര്‍ത്താന്‍ മസ്‌ക് ശ്രമിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അടിയന്തിരമായി നടപ്പാക്കാനുള്ള ശ്രമത്തിലാണ് മസ്‌ക്. അപകടകരമായ ഉള്ളടക്കങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ നിറയുമെന്ന ഭീതിയില്‍ പരസ്യക്കാര്‍ ട്വിറ്ററില്‍ നിന്ന് പിന്‍വലിഞ്ഞത് കമ്പനിയ്ക്ക് തിരിച്ചടിയാണ്.

അതേസമയം ഇക്കാണുന്നതെല്ലാം മസ്‌കിന്റെ ചില അടവുകളാണെന്നാണ് ചിലര്‍ പറയുന്നത്. കമ്പനി വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞ് ജീവനക്കാരെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് മസ്‌കിന്റെ ഒരു രീതിയാണ്. ആളുകള്‍ കഠിനാധ്വാനം ചെയ്യുന്നില്ലെന്ന പ്രതീതിയുണ്ടാക്കാനാണ് മസ്‌ക് ശ്രമിക്കുന്നതന്നെും പരിചയമുള്ളവര്‍ പറയുന്നു.


Content Highlights: 80 hours duty in weeks, no free food, no work from home elon musk warns employees

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented