അശ്വിനി വൈഷ്ണവ് | Photo: ANI
ന്യൂഡല്‍ഹി: ആഗോളതലത്തില്‍ പല രാജ്യങ്ങളും ഇതിനകം 5ജി സാങ്കേതിക വിദ്യയിലേക്ക് കടന്നുവെങ്കിലും ഇന്ത്യ ഇനിയും 5ജി തലത്തിലേക്ക് എത്തിയിട്ടില്ല. അതിനിടയില്‍ ദേശനിര്‍മിതമായ 6ജിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ് ഇന്ത്യയില്‍.
2023-ലോ 2024-ലോ തദ്ദേശീയമായി വികസിപ്പിച്ച 6ജി അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം. അത് നടത്തിയിരിക്കുന്നത് മറ്റാരുമല്ല കേന്ദ്ര വാര്‍ത്താവിനിമയ, ഇലക്ട്രോണിക്‌സ്, ഐടി. കാര്യ മന്ത്രി അശ്വിനി വൈഷ്ണവാണ്.
ഫിനാന്‍ല്‍ ടൈംസും ഇന്ത്യന്‍ എക്‌സ്പ്രസും സംഘടിപ്പിച്ച ഒരു വെബിനാറിനിടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ ഇതിനകം തന്നെ 6ജിയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ടെന്നും 2023 അവസാനമോ 2024-ലോ അത് യാഥാര്‍ത്ഥ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, 5ജി സാങ്കേതികവിദ്യ താമസിയാതെ തന്നെ യാഥാര്‍ത്ഥ്യമാവുമെന്നും അതിന് വേണ്ടിയുള്ള പ്രധാന സോഫ്റ്റ്വെയര്‍ വികസിപ്പിക്കപ്പെടുന്നതോടെ അടുത്തവര്‍ഷം മൂന്നാം പാദത്തോടെ പൂര്‍ത്തിയാവുമെന്നും അദ്ദേഹം പറഞ്ഞു.
5ജി സ്‌പെക്ട്രം ലേലത്തിന് വേണ്ടിയുള്ള കണ്‍സള്‍ട്ടേഷന്‍ നടപടികള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. അടുത്തവര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ അത് പൂര്‍ത്തിയാവും. 2022 രണ്ടാം പാദത്തില്‍ ലേലം ആരംഭിക്കും. അദ്ദേഹം പറഞ്ഞു.
Content Highlights: 6G technology indian made launch likely by 2023-end or 2024 minister Ashwini Vaishnaw
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..