4ജി ഫോണുകളുടെ ഉത്പാദനം കുറയ്ക്കും; 10,000-നുമുകളിലുള്ള ഫോണുകളില്‍ ഇനി 5ജി


POCO F4 5G| Photo: Poco

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 10,000 രൂപയോ കൂടുതലോ ഉള്ള എല്ലാ മൊബൈല്‍ ഫോണുകളിലും 5ജി സേവനം വരുന്നു. ഇതേ വിലയിലുള്ള 4ജി ഫോണുകളുടെ ഉത്പാദനം പതിയെ കുറയ്ക്കാനാണ് കമ്പനികളുടെ തീരുമാനം. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിലെയും ടെലികോം വകുപ്പിലെയും ഉദ്യോഗസ്ഥരും സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളും മൊബൈല്‍ ഓപ്പറേറ്റര്‍മാരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

5ജി സേവനങ്ങള്‍ നല്‍കുന്ന ഓപ്പറേറ്റര്‍മാരുമായി സഹകരിക്കാന്‍ മൊബൈല്‍ഫോണ്‍ നിര്‍മാണക്കമ്പനികള്‍ ധാരണയായി. ഇന്ത്യയില്‍ 75 കോടിയോളംപേര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. അതില്‍ 10 കോടി പേര്‍ക്ക് നിലവില്‍ 5ജി സൗകര്യമുള്ള ഫോണ്‍ ഉണ്ട്. 35 കോടിപേര്‍ 3ജി, 4ജി സേവനങ്ങളുള്ള ഫോണാണ് ഉപയോഗിക്കുന്നത്. ഇത്തരക്കാരെ വേഗത്തില്‍ 5ജി സേവനങ്ങള്‍ക്ക് കീഴിലെത്തിക്കുകയാണ് ലക്ഷ്യം.ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, സിലിഗുഡി, നാഗ്പുര്‍, വാരാണസി എന്നീ നഗരങ്ങളില്‍ ഭാരതി എയര്‍ടെല്‍ 5ജി സേവനം ആരംഭിച്ചുകഴിഞ്ഞു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വാരാണസി എന്നിവിടങ്ങളില്‍ ജിയോ പരീക്ഷണാടിസ്ഥാനത്തില്‍ സേവനം തുടങ്ങിയിട്ടുണ്ട്

Content Highlights: 5g will be available on phones above 10000

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented