Photo: IANS
അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ടെലികോം ഉപഭോക്താക്കളില്‍ 39 ശതമാനവും 5ജി വരിക്കാരാവുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 5ജി സ്‌പെക്ട്രം ലേലം നടക്കാനിരിക്കെ, ഏറ്റവും പുതിയ എറിക്‌സണ്‍ മൊബിലിറ്റി റിപ്പോര്‍ട്ടിലാണ് ഇങ്ങനെ ഒരു നിരീക്ഷണം. 2027-ഓടുകൂടി രാജ്യത്ത് 50 കോടി 5ജി ഉപഭോക്താക്കളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്ത്യയില്‍ 5ജി അവതരിപ്പിച്ചതിന് ശേഷം 4ജി ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാവും. 4G സബ്സ്‌ക്രിപ്ഷനുകള്‍ 2027-ല്‍ 70 കോടിയായി കുറയുമെന്നാണ് പ്രവചനം.
ഇതുവരെയുണ്ടായതില്‍ ഏറ്റവും വേഗം വളരുന്ന മൊബൈല്‍ സാങ്കേതിക വിദ്യയാണ് 5ജി എന്ന് എറിക്‌സണ്‍ മൊബിലിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. എറിക്‌സണിനും അതില്‍ സുപ്രധാന പങ്കുണ്ട്. എറിക്‌സണ്‍ നെറ്റ് വര്‍ക്‌സ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ഫ്രെഡ്രിക് ജെഡ്‌ലിങ് പറഞ്ഞു.
ഇന്ത്യയിലും വിവിധ ടെലികോം കമ്പനികളുടെ 5ജി സാങ്കേതിക വിദ്യാ പങ്കാളിയാണ് എറിക്‌സണ്‍. ആഗോളതലത്തില്‍ ആകെ വരിക്കാരില്‍ പകുതിയോളം 2027 ആവുമ്പോഴേക്കും 5ജി-യിലേക്ക് മാറുമെന്നാണ് കണക്കുകള്‍. 5ജി ഏറ്റെടുക്കുന്നതില്‍ വടക്കേ അമേരിക്കയാവും മുന്‍നിരയിലുണ്ടാവുക. ഈ മേഖലയില്‍ പത്തില്‍ ഒമ്പതും 2027-ഓടുകൂടി 5ജിയിലേക്ക് മാറുമെന്നാണ് പ്രവചനം.
2022-ല്‍ തന്നെ ആഗോള 5ജി ഉപഭോക്താക്കളുടെ എണ്ണം നൂറ് കോടി മറികടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2027-ഓടുകൂടി പശ്ചിമ യൂറോപ്പില്‍ 82 ശതമാനവും, ഗള്‍ഫ് മേഖലയില്‍ 80 ശതമാനവും വടക്ക് കിഴക്കന്‍ ഏഷ്യയില്‍ 74 ശതമാനവും 5ജി എത്തും.
Content Highlights: technology news, 5G in India, 5G Spectrum, 5G Subscribers
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..