5ജി സ്‌പെക്ട്രം ലേലം: ഇതുവരെ വിളിച്ചത് 1.49 ലക്ഷം കോടി രൂപയ്ക്ക് 


2021 ല്‍ നടന്ന 4ജി സ്‌പെക്ട്രം ലേലത്തേക്കാള്‍ 71639.2 കോടി രൂപ അധികമായി ഇത്തവണത്തെ ലേലത്തില്‍ വിളിച്ചിട്ടുണ്ട്.

Photo: IANS

ന്യൂഡൽഹി: 5ജി സ്‌പെക്ട്രം ലേലം രണ്ടാം ദിനം പൂര്‍ത്തിയായപ്പോള്‍ 1,49,454 കോടി രൂപയാണ് സ്വരൂപിച്ചത്. ഇതോടെ ലേലം മൂന്നാം ദിനത്തിലേക്ക് നീണ്ടു. 2021-ല്‍ നടന്ന 4ജി സ്‌പെക്ട്രം ലേലത്തേക്കാള്‍ 71639.2 കോടി രൂപ അധികമായി ഇത്തവണത്തെ ലേലത്തില്‍ വിളിച്ചിട്ടുണ്ട്. ശതമാനക്കണക്ക് നോക്കിയാല്‍ 92.06% കൂടുതല്‍ തുകയ്ക്ക് ഇത്തവണ സ്‌പെക്ട്രം വിളിച്ചെടുത്തിട്ടുണ്ട്. ബുധനാഴ്ച്ച അഞ്ച് റൗണ്ട് ലേലമാണ് നടന്നത്. ഇതോടെ ആകെ ഒമ്പത് റൗണ്ട് ലേലം നടന്നു.

തുടക്കത്തില്‍ രണ്ടാം ദിനമായ ബുധനാഴ്ച തന്നെ ലേലം പൂര്‍ത്തിയാവുമെന്നായിരുന്നു കരുതിയിരുന്നത്. 2021 മാര്‍ച്ചില്‍ നടന്ന 4ജി സ്‌പെക്ട്രം ലേലം രണ്ട് ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 700 മെഗാഹെര്‍ട്‌സ് ഫ്രീക്വന്‍സിയ്ക്കാണ് ആവശ്യക്കാരേറെയെന്ന് ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മറ്റ് ലോ, മിഡ് റേഞ്ച് ബാന്‍ഡുകളോടും മികച്ച പ്രതികരണമാണെന്നും മന്ത്രി പറഞ്ഞു.

5ജി എന്ന അഞ്ചാം തലമുറ മൊബൈല്‍ നെറ്റ്‌വർക്കിലൂടെ 4ജിയേക്കാള്‍ പതിന്മടങ്ങ് വേഗം കൈവരിക്കാനാകും. വിവിധ മേഖലകളില്‍ പുതിയ സാധ്യതകള്‍ക്ക് ഇത് വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓഗസ്റ്റ് 14-ന് തന്നെ സ്‌പെക്ട്രം വിതരണ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് മന്ത്രി പറയുന്നത്. സെപ്റ്റംബറില്‍ കമ്പനികള്‍ 5ജി സേവനങ്ങള്‍ക്ക് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Content Highlights: 5g spectrum auction second day bid 1.49

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


Eldhose Paul

2 min

അന്ന് സ്‌കോളര്‍ഷിപ്പ് നിഷേധിച്ചു; ഇന്ന് സ്വര്‍ണം കൊണ്ട് പിഴ തീര്‍ത്ത് എല്‍ദോസ് 

Aug 7, 2022

Most Commented