5G (Representational Image) , Photo: AP
വേഗം കൂടിയ ഡാറ്റാ കൈമാറ്റമാണ് 5ജി നെറ്റ് വര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഇതാദ്യമായാണ് 3.3 ഗിഗാഹെര്‍ട്‌സ്- 3.6 ഗിഗാഹെര്‍ട്‌സ് സ്‌പെക്ട്രം, എംഎം വേവ് സ്‌പെക്ട്രം ബാന്‍ഡുകള്‍ സര്‍ക്കാര്‍ ലേലം ചെയ്യാന്‍ പോവുന്നത്. എന്നാല്‍ ഉയര്‍ന്ന ഫ്രീക്വന്‍സിയിലുള്ള 5ജി തരംഗങ്ങള്‍ക്ക് വളരെ എളുപ്പം തടസങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ടത്രേ.
നിലവില്‍ 4ജി സിഗ്നലുകള്‍ക്ക് തന്നെ പല കെട്ടിടങ്ങള്‍ക്കുള്ളിലേക്കും എത്തിക്കാന്‍ പ്രയാസം നേരിടുന്നുണ്ട്. 5ജി നെറ്റ് വര്‍ക്ക് കെട്ടിടങ്ങള്‍ക്കുള്ളിലെത്തിക്കാന്‍ ഇതിലേറെ പ്രയാസമായിരിക്കുമെന്നാണ് കരുതുന്നത്. മതിലുകളും ചുമരുകളും മരങ്ങളുമെല്ലാം 5ജി തരംഗങ്ങള്‍ക്ക് തടസം സൃഷ്ടിച്ചേക്കാം.
വളരെ കുറഞ്ഞ ദൂരപരിധി മാത്രം എത്തിച്ചേരാനാകുന്ന ഉയര്‍ന്ന ഫ്രീക്വന്‍സിയിലുള്ള സിഗ്നലുകളായതിനാല്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ 5ജി കവറേജ് എത്തിക്കുന്നത് വലിയ വെല്ലുവിളിയാവാന്‍ പോവുകയാണെന്ന് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡേഴ്‌സ് അസോസിയേഷന്‍ (ഡിഐപിഎ) നടത്തിയ ഒരു പരിപാടിയില്‍ സംസാരിക്കവെ ട്രായ് ചെയര്‍മാന്‍ പിഡി വഗേല പറഞ്ഞു.
5ജി നെറ്റ് വര്‍ക്കുകള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ കെട്ടിടങ്ങള്‍ക്കുള്ളില്‍ അതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു കണ്‍സല്‍ട്ടേഷന്‍ പേപ്പര്‍ ട്രായ് തയ്യാറാക്കിയിട്ടുണ്ട്. ടെലികോം സേവനദാതാക്കള്‍ക്കും ഈ രംഗത്തുള്ള മറ്റ് സേവനദാതാക്കള്‍ക്കുമുള്ള നിര്‍ദേശങ്ങളാണിതില്‍.
വരുമാനത്തേക്കാള്‍ കൂടുതല്‍ ഡിജിറ്റല്‍ കണക്റ്റിവിറ്റിക്കായി സംസ്ഥാനങ്ങള്‍ ശ്രമിക്കുന്ന ഒരു കാലം വരുമെന്നും വഗേല പറഞ്ഞു.
5ജിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 8 ലക്ഷം പുതിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു. ഇക്കാലയളവില്‍ തന്നെ ടവറുകളുടെ ഫൈബറൈസേഷന്‍ ഗണ്യമായി വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5ജി വിജയകരമാകണമെങ്കില്‍ ശരിയായ അടിസ്ഥാന സൗകര്യങ്ങളും ഫൈബര്‍ ശൃംഖലയുടെ പിന്തുണയും ടെലികോം കമ്പനികള്‍ക്ക് ആവശ്യമാണ്.
Content Highlights: 5G Network Challenges, High Frequency Spectrum, 5G in India, TRAI
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..