ഇന്ത്യയില്‍ 89 ശതമാനം പേരും 5 ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ താല്‍പര്യമുള്ളവര്‍- പഠനം


പ്രധാനമായും അതിവേഗ ഇന്റര്‍നെറ്റ് തന്നെയാണ് ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെയാണ് വലിയൊരു വിഭാഗം 5ജിയിലേക്ക് ചേക്കാറാന്‍ ആഗ്രഹിക്കുന്നതും.

Photo: MBI

മാസം തന്നെ എയര്‍ടെലും റിലയന്‍സ് ജിയോയും ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ക്ക് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂരിഭാഗം ടെലികോം ഉപഭോക്താക്കളും 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ താല്‍പര്യമുള്ളവരാണെന്നാണ് സ്പീഡ് ടെസ്റ്റ് ആപ്പ് ആയ ഊക് ലാ നടത്തിയ സര്‍വേ പറയുന്നത്. സര്‍വേ അനുസരിച്ച് 89 ശതമാനം ഇന്ത്യന്‍ ഉപഭോക്താക്കളും 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ താല്‍പര്യമുള്ളവരാണ്.

വില നിരക്ക്, കവറേജ്, 5ജിയ്ക്ക് വേണ്ടിയുള്ള ഉപഭോക്താക്കളുടെ വിദ്യാഭ്യാസം തുടങ്ങിയ വെല്ലുവിളികള്‍ വിപണി മറികടക്കേണ്ടിവരും. 5ജി നെറ്റ് വര്‍ക്കുകള്‍ കുറച്ചുകൂടി പ്രീമിയം നിരക്കിലുള്ളവയായിരിക്കുമെന്നാണ് വോഡഫോണ്‍ ഐഡിയ നല്‍കുന്ന സൂചന.

5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന 89 ശതമാനം ആളുകളില്‍ 48 ശതമാനം ആളുകള്‍ നമ്പര്‍ പോര്‍ട്ട് ചെയ്തിട്ടാണെങ്കിലും 5ജിയിലേക്ക് എത്രയും പെട്ടെന്ന് തന്നെ മാറാന്‍ തയ്യാറെടുത്തിരിക്കുന്നവരാണ്. ഇതില്‍ 20 ശതമാനത്തോളം പേര്‍ അവര്‍ നിലവില്‍ ഉപയോഗിക്കുന്ന ടെലികോം സേവനദാതാവ് 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനായി കാത്തിരിക്കാന്‍ തയ്യാറാണ്.

മറ്റൊരു 14 ശതമാനം ആളുകളാവട്ടെ അവരുടെ ഫോണ്‍ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്തതിന് ശേഷം 5ജി സേവനങ്ങളിലേക്ക് മതിയെന്ന നിലപാടുകാരാണ്. 7 ശതമാനം പേര്‍ തങ്ങളുടെ നിലവിലെ കരാര്‍ കാലാവധി അവസാനിക്കാന്‍ കാത്തിരിക്കും. സര്‍വേയില്‍ പങ്കെടുത്തവരില്‍ 2 ശതമാനം പേര്‍ മാത്രമാണ് 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞത്.

ലോകത്തില്‍ ഏറ്റവും അധികം ഡാറ്റ ഉപയോഗിക്കുന്ന ഉപഭോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. നിലവിലുള്ള നെറ്റ്വര്‍ക്കിന്റെ പ്രകടനത്തില്‍ അവര്‍ സംതൃപ്തരാണെന്നും 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രതികരിച്ചവരില്‍ 1.4% പേര്‍ മാത്രമാണ് പറഞ്ഞത്. വേഗമേറിയ നെറ്റ്വര്‍ക്ക് കണക്ഷനേക്കാളുപരി സാധ്യതകളുടെ ഒരു ലോകം തുറക്കുമെന്നതാണ് 5ജി നല്‍കുന്ന വാഗ്ദാനം,'' ഊക്ലയിലെ എന്റര്‍പ്രൈസ് പ്രിന്‍സിപ്പല്‍ അനലിസ്റ്റ് സില്‍വിയ കെച്ചിചെ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

5ജിയിലുടെ ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നതെന്താണെന്നും സര്‍വേയില്‍ പറയുന്നു. വീഡിയോ സ്ട്രീമിങ്, ഗെയിമിങ് എന്നിവ മെച്ചപ്പെടുമെന്നാണ് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നത്. 5ജി വന്നാല്‍ തങ്ങള്‍ വീഡിയോ സ്ട്രീമിങിന്റെ ഉപയോഗം വര്‍ധിപ്പിക്കുമെന്നാണ് 70 ശതമാനം പേര്‍ പറയുന്നത്. 68 ശതമാനം പേര്‍ 5ജിയുടെ പിന്‍ബലത്തില്‍ മൊബൈല്‍ ഗെയിമിങ് ശക്തമാക്കുമെന്ന് പറയുന്നു.

പ്രധാനമായും അതിവേഗ ഇന്റര്‍നെറ്റ് തന്നെയാണ് ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെയാണ് വലിയൊരു വിഭാഗം 5ജിയിലേക്ക് ചേക്കാറാന്‍ ആഗ്രഹിക്കുന്നതും. ഇതുവഴി നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ മെച്ചപ്പെടുമെന്നാണ് അവര്‍ കരുതുന്നത്.

അതേസമയം ഒരാള്‍ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാതിരിക്കാനുള്ള പ്രധാന കാരണമായി കണ്ടെത്തിയിരിക്കുന്നത് 5ജിയിക്ക് വലിയ താരിഫ് നിരക്കായിരിക്കും എന്നുള്ളതാണ്. 5ജിയെ കുറിച്ചുള്ള അറിവില്ലായ്മയും 24 ശതമാനം പേര്‍ 5ജിയോട് താല്‍പര്യം കാണിക്കാതിരിക്കാന്‍ കാരണമാണ്. 23 ശതമാനം പേര്‍ക്ക് 5ജി ഫോണുകളില്ലാത്തതും 5ജിയോട് താല്‍പര്യമില്ലാതിരിക്കാന്‍ കാരണമാണ്.

Content Highlights: 5g network majority of indian telecom consumers intend to upgrade

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


Kodiyeri Balakrishnan

2 min

കോടിയേരി ബാലകൃഷ്ണന്‍  അന്തരിച്ചു

Oct 1, 2022

Most Commented