സ്മാര്‍ട് ക്ലാസ്മുറികള്‍, മിക്‌സഡ് റിയാലിറ്റി; 5ജി നമ്മളെ സ്വാധീനിക്കുന്നതെങ്ങനെ?


സപ്ത സഞ്ജീവ്ആംഗ്യവും ശബ്ദവും ഉപോഗിച്ച് നിയന്ത്രിക്കാവുന്ന വീട്ടുപകരണങ്ങള്‍ വ്യാപകമാകും. ഒരേ സമയം ഒരാള്‍ക്ക് ഒന്നിലധികം വാഹനങ്ങള്‍ സുരക്ഷിതമായി ഓടിക്കാന്‍ സൗകര്യമൊരുക്കുന്ന 'വെഹിക്കില്‍ പ്ലാറ്റൂണിങ്' സംവിധാനം രാജ്യത്ത് വികസിക്കും മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ജോലികള്‍ പൂര്‍ണ്ണമായും യന്ത്രവത്കൃതമാകും.

പ്രതീകാത്മക ചിത്രം | Photo: Gettyimages

ന്ത്യയിൽ 5ജി അവതരിപ്പിച്ചുകഴിഞ്ഞു. തുടക്കത്തിൽ തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് 5ജി ലഭ്യമാവുകയെങ്കിൽ, വരുന്ന രണ്ട് വർഷങ്ങള്‍ കൊണ്ട് രാജ്യവ്യാപകമായി 5ജി സേവനങ്ങളെത്തിക്കുമെന്നാണ് ടെലികോം സേവനദാതാക്കൾ നൽകുന്ന വാഗ്ദാനം. നമ്മുടെയെല്ലാം ജീവിതത്തിൽ 5ജിയിലൂടെ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് പറയുന്നത്. എന്തെല്ലാം ആയിരിക്കും ആ മാറ്റങ്ങൾ. 5ജി നമ്മുടെ ജീവിതത്തിൽ ഏതെല്ലാം മേഖലകളിലാണ് മാറ്റങ്ങൾ കൊണ്ടുവരിക. നോക്കാം:-

വിദ്യാഭ്യാസം- ത്രീ-ഡി പ്രൊജക്ടറുകള്‍ അടക്കമുള്ള സ്മാര്‍ട്ട് ക്ലാസ്മുറികള്‍ വ്യപകമാകും. പൂര്‍ണ്ണമായി ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, മിക്സഡ് റിയാലിറ്റി എന്നിവ അടിസ്ഥാനമാക്കിയുള്ള പഠനരീതി വികസിപ്പിക്കും. ഇന്റര്‍നെറ്റ് അധിഷ്ഠിത പഠനം വ്യാപിക്കും. വിദേശ സര്‍വകലാശാലകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വെര്‍ച്വല്‍ പഠനത്തിന് അവസരങ്ങള്‍ വര്‍ധിക്കും.കൃഷി- ചെടികള്‍ നനയ്ക്കാന്‍ സെന്‍സറുകള്‍ അടിസ്ഥാനമാക്കിയുള്ള 'സ്മാര്‍ട്-അഗ്രി പ്രോഗ്രാം' വ്യാപകമാകും. കീടങ്ങളെ നിയന്ത്രിക്കാന്‍ ഐ.ടി സാങ്കേതിക വിദ്യകള്‍ അവലംബിക്കും. ഡ്രോണ്‍ അധിഷ്ഠിത കൃഷിയും വര്‍ധിക്കും. കന്നുകാലി നിരീക്ഷണവും ഇന്റര്‍നെറ്റ് അധിഷ്ഠിതമാകും.

ആരോഗ്യം- വിദേശങ്ങളിലെ ആരോഗ്യസംവിധാനങ്ങള്‍ അവിടെ പോകാതെതന്നെ ഇന്ത്യയിലും പ്രാപ്യമാകും. വിദേശത്തുനിന്ന് നേരിട്ട് റോബോട്ടിക് സര്‍ജറികളും രോഗിയുടെ തുടര്‍ന്നുള്ള തത്സമയ നിരീക്ഷണവും ഇത്തരത്തില്‍ വിജയകരമായി ചെയ്യാം. ഗ്രാമങ്ങളിലെ ക്ലിനിക്കുകളില്‍ നിന്ന് നഗരങ്ങളിലെ സ്പെഷ്യലിസ്റ്റുമായി ബന്ധപ്പെടാം. വിദൂര രോഗ നിര്‍ണ്ണയത്തിന് ഇന്റര്‍നെറ്റ്-ബന്ധിതമായ ഉപകരണങ്ങള്‍ വികസിക്കും. ആംബുപോഡ് അഥവാ സ്മാര്‍ട്ട് ആംബുലന്‍സുകളുടെ സര്‍വീസ് വ്യാപകമാകും.

സാമ്പത്തികം- വെര്‍ച്വല്‍ ബാങ്കിങ്, ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് എ.ടി.എമ്മുകള്‍ എന്നിവ കൂടുതല്‍ സ്വീകാര്യമാകും. ഉപയോക്താവിന്റെ ജീവിതശൈലിയ്ക്കും താല്‍പര്യങ്ങള്‍ക്കുമനുസരിച്ച് സ്വയം പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ വര്‍ധിക്കും.

സാങ്കേതിക ഉപകരണങ്ങള്‍- തിരക്കുള്ള ഇടങ്ങളില്‍ നില്‍ക്കുമ്പോഴും തടസ്സമില്ലാത്ത ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ സ്മാര്‍ട്ട് ആപ്പുകള്‍ വികസിപ്പിക്കും. ആംഗ്യവും ശബ്ദവും ഉപോഗിച്ച് നിയന്ത്രിക്കാവുന്ന വീട്ടുപകരണങ്ങള്‍ വ്യാപകമാകും. 5-ജി അടിസ്ഥാനമാക്കിയുള്ള മറ്റു ഇലക്ട്രോണിക് ഉപകരണങ്ങള്‍ വര്‍ധിക്കും. പൊതുഇടങ്ങളിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തത്സമയ വീഡിയോ നിരീക്ഷണ സംവിധാനം വികസിക്കും. സൈബര്‍ ഇടങ്ങളിലെ ഭീഷണികള്‍ തിരിച്ചറിയാന്‍ നിര്‍മിത ബുദ്ധി അടിസ്ഥാനമായുള്ള റൂട്ടറുകളും പ്ലാറ്റ്ഫോമുകളും വരും.

ഗതാഗതം- ഡ്രൈവറില്ലാ വാഹനങ്ങളും റിമോര്‍ട്ട് ഡ്രൈവിങും വ്യാപകമാകും. ഒരേ സമയം ഒരാള്‍ക്ക് ഒന്നിലധികം വാഹനങ്ങള്‍ സുരക്ഷിതമായി ഓടിക്കാന്‍ സൗകര്യമൊരുക്കുന്ന 'വെഹിക്കില്‍ പ്ലാറ്റൂണിങ്' സംവിധാനം രാജ്യത്ത് വികസിക്കും. അതിവേഗം നീങ്ങുന്ന വാഹനങ്ങളുടെയും ടോള്‍ പിരിവ് ഓണ്‍ലൈനായി തടസ്സമില്ലാതെ നടക്കും. റിമോര്‍ട്ട്-രഹിത ഡ്രോണുകളുടെ നിയന്ത്രണം ഇന്റര്‍നെറ്റ് വഴിയാകും.

വിവിധ തൊഴില്‍മേഖലകള്‍- മിക്ക വ്യവസായശാലകളിലും തൊഴില്‍മേഖലഖളിലും പൂര്‍ണ്ണമായോ ഭാഗികമായോ റോബോര്‍ട്ടിക് സിസ്റ്റത്തിലേക്ക് മാറും. ഗോഡൗണുകളിലടക്കം യന്ത്രവത്കൃത ലോഡിങ്ങ് പ്രാപ്യമാകും. ലോജിസ്റ്റിക്സ് കാര്‍ട്ടുകളുടെ ചലനനിയന്ത്രണവും ഇന്റര്‍നെറ്റ് വഴിയാകും. ലോജിസ്റ്റിക്സ് ചരക്കുനീക്കത്തിലെ എല്ലാഘട്ടങ്ങളും സെന്‍സര്‍ അടിസ്ഥാനമാക്കും. അടിയന്തര സുരക്ഷാ സേവനങ്ങള്‍ മെച്ചപ്പെടും. ഭൂമിയ്ക്കടിയില്‍ നടക്കുന്ന ഖനന, നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കൃത്യമായ തത്സമയ നിരീക്ഷണം ശക്തമാകും. ഇത്തരം ജോലികളില്‍ റോബോട്ടുകളുടെയും മറ്റു യന്ത്രങ്ങളുടെയും സാന്നിധ്യം വര്‍ധിക്കും. മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ജോലികള്‍ പൂര്‍ണ്ണമായും യന്ത്രവത്കൃതമാകും.

Content Highlights: 5g impacts on our daily life

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented