5ജി സാങ്കേതികവിദ്യയുടെ ഭാവി; റോഡുകളും, വാഹനങ്ങളും അടിമുടി മാറും  


Photo: ScreenGrab From Nokia Video

ക്കഴിഞ്ഞ ശനിയാഴ്ച ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് തുടക്കമിട്ടത്. ഇപ്പോള്‍ രാജ്യവ്യാപകമായി 5ജിയുടെ ഭാവി എന്താണെന്ന ചര്‍ച്ചകളിലാണ്. അഞ്ചാം തലമുറ 5ജി അതിവേഗ സെല്ലുലാര്‍ കണക്റ്റിവിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. 4ജിയേക്കാള്‍ വളരെ കുറഞ്ഞ ലേറ്റന്‍സിയും വലിയ ബാന്‍ഡ്‌വിഡ്തുമെല്ലാം 5ജിയുടെ സവിശേഷതകളാണ്. വിവിധ 5ജി സേവനദാതാക്കള്‍ 5ജിയുടെ വിവിധ പ്രായോഗിക സാധ്യതകള്‍ പരിചയപ്പെടുത്തുകയുണ്ടായി. പരസ്പര ബന്ധിതമായ ഉപകരണങ്ങളും വാഹനങ്ങളുമെല്ലാം അക്കൂട്ടത്തില്‍ വരും.

5ജി കണക്റ്റിവിറ്റി നമ്മുടെ നാട്ടിലെ ഗതാഗത രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് പറയുന്നത്. കാറുകളില്‍ 5ജി കണക്റ്റിവിറ്റി ലഭ്യമാകുന്നതിന്റെ ആദ്യ കാലങ്ങളില്‍, തീര്‍ച്ചയായും ഇപ്പോഴുള്ള ഇന്‍ഫോട്ടെയ്ന്‍മെന്റ് സംവിധാനത്തിന്റെ കൂടുതല്‍ മെച്ചപ്പെട്ട ഉപയോഗ സാധ്യതകളായിരിക്കും പരീക്ഷിക്കപ്പെടുക. എന്നാല്‍ ഈ സാങ്കേതിക വിദ്യകള്‍ വികസനം കൈവരിക്കുന്നതോടെ കണക്റ്റിവിറ്റിയുള്ള വാഹനങ്ങളുടെ പ്രാധാന്യവും വര്‍ധിക്കും.വാഹനം ഓടിക്കുന്നതിനിടയില്‍ റോഡിലെ തടസങ്ങളും, ഗതാഗതക്കുരുക്കുകളും, മറ്റ് ഡ്രൈവിങ് സാഹചര്യങ്ങളുമെല്ലാം നിങ്ങള്‍ക്ക് തത്സമയം അറിയാനും അതിനനുസരിച്ച് തീരുമാനങ്ങളെടുക്കാനും സാധിച്ചാല്‍ എങ്ങനെയിരിക്കും? നിലവില്‍ ഇത്തരം വിവരങ്ങളില്‍ പലതും ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളിലൂടെ നമ്മള്‍ അറിയുന്നുണ്ടെങ്കിലും കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്ക് ഈ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 5ജിക്ക് സാധിക്കും.

എന്തെല്ലാമാണ് ഈ മേഖലയില്‍ സംഭവിക്കുന്നത്?

നിലവില്‍ വാഹനങ്ങളില്‍ സെല്ലുലാര്‍ കണക്റ്റിവിറ്റി എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് സാങ്കേതിക വിദ്യാ കമ്പനികള്‍. ഈ സംവിധാനം യാഥാര്‍ത്ഥ്യമാവുന്നതോടെ അതില്‍ അടിസ്ഥാനമാക്കിയുള്ള 'കോ ഓപ്പറേറ്റീവ് ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റത്തിന് (സി-ഐടിഎസ്) വഴിയൊരുങ്ങും.

ഗൂഗിള്‍ മാപ്പ് യാത്രകള്‍ക്കിടെ ഉപയോഗിക്കുന്നവര്‍ക്കറിയാം, റോഡില്‍ ഗതാഗതക്കുരുക്കുള്ളത് അറിയാനും തിരക്കുള്ള വഴിയ്ക്ക് പകരം തിരക്ക് കുറഞ്ഞ വഴി തിരഞ്ഞെടുക്കാനും റോഡിലെ പല വിധ തടസ്സങ്ങളും അടുത്തുള്ള പെട്രോള്‍ ബങ്കുകളും റസ്റ്റോറന്റുകളും ഉള്‍പ്പടെയുള്ളവ കാണാനുമെല്ലാം അതുവഴി സാധിക്കുന്നുണ്ട്. എന്നാല്‍ നഗരങ്ങളിലെ മുഴുവന്‍ ഗതാഗതത്തേയും സെല്ലുലാര്‍ കണക്റ്റിവിറ്റിയിലൂടെ പരസ്പരം ബന്ധിപ്പിച്ച് സുഗമമായൊരു സൗകര്യം ഒരുക്കാനുള്ള സാധ്യത 5ജി തുറന്നിടുകയാണ്. പ്രത്യേകിച്ചും ഓട്ടോമേറ്റഡ് വാഹന ഗതാഗതത്തിനാണ് അത് പ്രയോജനപ്പെടുക. റോഡിലെ ട്രാഫിക് സിഗ്നലുകള്‍, മറ്റ് വാഹനങ്ങള്‍ എന്നിവയുമായും കാല്‍നടയാത്രക്കാരുടേയും സൈക്കിള്‍ ഓടിക്കുന്നവരുടെയും പക്കലുള്ള മറ്റ് ഐഒടി ഉപകരണങ്ങളുമായും (ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് ) തത്സമയം ആശയവിനിമയം നടത്തിക്കൊണ്ട് സുരക്ഷിതമായ ഗതാഗത സൗകര്യമൊരുക്കാന്‍ സാധിക്കും.

5ജിയുടെ കൂടിയ വേഗതയും, ബാന്‍ഡ് വിഡ്തും, കുറഞ്ഞ ലേറ്റന്‍സിയും വലിയ അളവില്‍ ഡാറ്റ കൈമാറ്റം ചെയ്തുകൊണ്ടുള്ള സംവിധാനങ്ങളൊരുക്കുന്നതിന് സഹായിക്കുമെന്നാണ് നോക്കിയ പറയുന്നത്.

ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണ്‍ ദൂരെയിരുന്ന് വാഹനങ്ങളോടിക്കുന്ന സൗകര്യം പരിചയപ്പെടുത്തിയിരുന്നു. അപകടം നിറഞ്ഞ സ്ഥലങ്ങളിലേക്ക് വാഹനങ്ങളെത്തിക്കാന്‍ മനുഷ്യരെ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. സമ്പൂര്‍ണ ഓട്ടോമേറ്റഡ് വാഹനങ്ങള്‍ ഇതിനോടകം പരീക്ഷിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

സ്‌പെയിനിലെ സെറെക്‌സല്‍ തുരങ്കത്തില്‍ ടെലിഫോണിക്, ഇനെകോ, നോക്കിയ, സ്‌റ്റെലന്റിസ്, സിടാഗ്, എസ്‌ഐസിഇ തുടങ്ങിയ കമ്പനികള്‍ ചേര്‍ന്ന് 5ജി ട്രാന്‍സ്മിറ്ററുകളും സെന്‍സറുകളും സ്ഥാപിച്ചിരുന്നു. ഇതോടുകൂടി തുരങ്കത്തിനുള്ളിലെ അറ്റകുറ്റപ്പണികള്‍, വേഗതകുറയ്ക്കാനുള്ള അറിയിപ്പ്, തിരക്കിനുള്ള സാധ്യത, അപകടങ്ങള്‍, തടസങ്ങള്‍, കാല്‍നടയാത്രക്കാരുടെ സാന്നിധ്യം, ആംബുലന്‍സുകള്‍ പോലെയുള്ള അടിയന്തിരവാഹനങ്ങളുടെ പ്രവേശനം, കാലാവസ്ഥ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ തത്സമയം നല്‍കാന്‍ സാധിക്കുന്ന ഇന്റലിജന്റ് ടണലാക്കി ഈ തുരങ്കം മാറി.

കണക്റ്റഡ് കാറുകളിലെ പ്രത്യേകിച്ചും ഇലക്ട്രിക് കാറുകളിലെ സോഫ്റ്റ്‌വെയറുകള്‍ സര്‍വീസ് സെന്ററുകളില്‍ പോവാതെ തന്നെ അപ്‌ഡേറ്റ് ചെയ്യാന്‍ സെല്ലുലാര്‍ കണക്റ്റിവിറ്റി എത്തിക്കുന്നതിലൂടെ സാധിക്കും.

Content Highlights: 5G can enable a future of connected vehicles and traffic

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented