Photo: Ap
ന്യൂഡൽഹി: 5ജി സ്പെക്ട്രം ലേലത്തിന്റെ ആദ്യ ദിനത്തില്‍ നാല് റൗണ്ട് ലേലം നടന്നു. 4.3 ലക്ഷം കോടി രൂപ മൂല്യമുള്ള 72 ഗിഗാഹെര്‍ട്സ് സ്പെക്ട്ര പരിധിയാണ് ലേലത്തിന് വെച്ചത്.
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ, സുനില്‍ ഭാര്‍തി മിത്തലിന്റെ ഭാരതി എര്‍ടെല്‍, ഗൗതം അദാനിയുടെ അദാനി എന്റര്‍പ്രൈസസ് , വോഡഫോണ്‍ ഐഡിയ, തുടങ്ങിയ നാല് സ്ഥാപനങ്ങളും ലേലത്തില്‍ സജീവമായി പങ്കെടുത്തു.
നാല് ലേലം റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ലേലത്തുക 1.45 ലക്ഷം കോടി കടന്നതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
3300 മെഗാഹെര്‍ട്സ്, 26 ഗിഗാഹെര്‍ട്സ് മിഡ്, ഹൈ എന്‍ഡ് ബാന്‍ഡുകള്‍ക്ക് വേണ്ടിയാണ് ശക്തമായ മത്സരമുണ്ടായതെന്നും കമ്പനികളെല്ലാം ശക്തമായാണ് പങ്കെടുക്കുന്നത്. ആരോഗ്യകരമായ പങ്കാളിത്തമായിരുന്നു. മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ സമയ ബന്ധിതമായി സ്പെക്ട്രം വിതരണം ചെയ്യും. സെപ്റ്റംബറോടുകടി 5ജി സേവനങ്ങള്‍ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 14 ഓടുകൂടി സ്പെക്ട്രം അനുവദിക്കാനാണ് ലക്ഷ്യമിടുന്നത്. മന്ത്രി കൂട്ടിച്ചേര്ച്ചുയ
സ്പെക്ട്രത്തിനുള്ള ആവശ്യകത അനുസരിച്ചേ ലേലം എത്രനാള്‍ നീണ്ടു നില്‍ക്കുമെന്ന് പറയാനൊക്കൂ. എങ്കിലും രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..