ലോക ജനതയുടെ മൂന്നിലൊന്ന് പേര്‍ ഇതുവരെയും ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവർ- ഐക്യരാഷ്ട്രസഭ


ഓണ്‍ലൈനിലേക്ക് കടന്ന ജനങ്ങളുടെ എണ്ണം 2019ല്‍ 410 കോടി ഉണ്ടായിരുന്നത് 2021 ആയപ്പോള്‍ 490 കോടിയിലെത്തി

Photo: Gettyimages

ന്യൂയോര്‍ക്ക്: കോവിഡ് 19 പകര്‍ച്ചാവ്യാധിയുടെ കാലത്ത് കൂടുതല്‍ പേര്‍ ഓണ്‍ലൈനിലേക്ക് വരുന്നുണ്ടെങ്കിലും ലോകജനസംഖ്യയില്‍ 37 ശതമാനം പേര്‍ (ഏകദേശം 300 കോടിയോളം പേര്‍) ഇന്റര്‍നെറ്റ് ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്തവര്‍ ആണെന്ന് ഐക്യരാഷ്ട്രസഭ.

വികസ്വര രാജ്യങ്ങളിലെ 290 കോടി ജനങ്ങളില്‍ 96 ശതമാനവും ഇതുവരെ ഇന്റര്‍നെറ്റ് ഉപയോഗിച്ചിട്ടില്ലാത്തവരാണെന്ന് ഐക്യരാഷ്ട്ര സഭയിലെ അന്തര്‍ദേശീയ ടെലി കമ്മ്യൂണിക്കേഷന്‍ യൂണിയന്‍ (ഐടിയു) കണക്കാക്കി.അതേസമയം ഓണ്‍ലൈനിലേക്ക് കടന്ന ജനങ്ങളുടെ എണ്ണം 2019ല്‍ 410 കോടി ഉണ്ടായിരുന്നത് 2021 ആയപ്പോള്‍ 490 കോടിയിലെത്തിയതായി ഐടിയു പറഞ്ഞു. ഇതില്‍ തന്നെ ലക്ഷക്കണക്കിനാളുകള്‍ സ്ഥിരമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവരും, മറ്റുള്ളവരുടെ ഉപകരണങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരും കണക്ഷന്‍ വേഗത പ്രശ്‌നങ്ങള്‍ നേരിടുവരുമാണ്.

കോവിഡ് പ്രതിസന്ധിയുടെ ആദ്യ വര്‍ഷം ആഗോള തലത്തിലുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ഒരു ദശാബ്ദത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വളര്‍ച്ചയാണിത്. ലോക്ക്ഡൗണ്‍, സ്‌കൂള്‍ അടക്കല്‍, ഇന്റര്‍നെറ്റ് ബാങ്കിങ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെല്ലാം ഈ വളര്‍ച്ചാനിരക്കിനെ സ്വാധീനിച്ചിട്ടുണ്ട്.

എന്നാല്‍ ഈ വളര്‍ച്ചയിലും അസമത്വം നിലനില്‍ക്കുന്നുണ്ട്. ദരിദ്ര രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യത പലപ്പോഴും താങ്ങാനാവുന്നില്ല. വികസനം ഏറ്റവും കുറഞ്ഞ 46 രാജ്യങ്ങളില്‍ ഏകദേശം മുക്കാല്‍ ഭാഗവും ഒരിക്കലും ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവരാണ്.

വികസ്വര രാജ്യങ്ങളില്‍ ലിംഗ വ്യത്യാസം കൂടുതല്‍ പ്രകടമായതിനാല്‍, യുവാക്കളും പുരുഷന്മാരും നഗരവാസികളും പ്രായമായവരേക്കാളും സ്ത്രീകളേക്കാളും ഗ്രാമപ്രദേശങ്ങളിലുള്ളവരേക്കാളും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കുന്നവരാണ്.

ദാരിദ്ര്യം, നിരക്ഷരത, വൈദ്യുതി ലഭ്യതക്കുറവ്, ഡിജിറ്റല്‍ അറിവില്ലായ്മ എന്നിവയെല്ലാം ആളുകളെ ഡിജിറ്റല്‍ സേവനങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തുന്നുണ്ടെന്നും ഐടിയു പറഞ്ഞു.

Content Highlights: Statistics of internet users in the world, United Nations, International Telecommunication Union, Digital Divide

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented