പ്രതീകാത്മക ചിത്രം | Photo: canva
ലോകത്തിലെ ആദ്യ ടെക്സ്റ്റ് മെസേജിന് ഇന്ന് മുപ്പതാം പിറന്നാൾ. 1992 ഡിസംബർ മൂന്നിന് യു.കെയിലെ വോഡഫോൺ എഞ്ചിനീയറാണ് കന്നി മെസേജ് അയച്ചത്. "“Merry Christmas" എന്ന സന്ദേശമാണ് അന്ന് അയച്ചത്. സോഫ്റ്റ്വെയർ എഞ്ചിനീയറായ നീൽ പാപ്വോർത്ത് ക്രിസ്മസ് പാർട്ടിയിലായിരുന്ന റിച്ചാർഡ് ജാർവിസ് എന്ന തന്റെ സഹപ്രവർത്തകന് സന്ദേശം അയച്ചതോടെയാണ് ചരിത്രം പിറന്നത്.
ഇന്ന് മെസേജുകൾ രൂപത്തിലൊക്കെ വളരെയധികം മാറിക്കഴിഞ്ഞു. വാട്സാപ്പ് പോലുള്ള മെസെഞ്ചർ ആപ്പുകൾ വന്നതോടെ ടെക്സ്റ്റ് മെസേജിന്റെ സ്വീകാര്യത കുറഞ്ഞിട്ടുണ്ട്. നെറ്റ്വർക്ക് സേവന ദാതാക്കളും ടെലി മാർക്കറ്റിങ് കമ്പനികളുമാണ് ഇന്ന് ടെക്സ്റ്റ് മെസേജുകൾ കൂടുതലായി അയക്കാറുള്ളത്. എങ്കിലും ടെക്സ്റ്റ് മെസേജുകൾ അയക്കുന്ന ആളുകളെയും ധാരാളമായി കാണാം.
2021ൽ യു.കെയിൽ 4000 മെസേജുകൾ അയക്കപ്പെട്ടുവെന്നാണ് കണക്കുകൾ. 2012 ൽ ഇത് 15,000 കോടിയായിരുന്നുവെന്നതാണ് ശ്രദ്ധേയം. 10,000 കോടി വാട്സാപ്പ് മെസേജുകൾ ഇന്ന് ലോകത്തൊട്ടാകെ ഓരോ ദിവസവും അയക്കുന്നുവെന്നും സ്റ്റാറ്റിസ്റ്റയുടെ റിപ്പോർട്ടിൽ പറയുന്നു.
Content Highlights: 30 years of the text message
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..