Photo: Gettyimages
വാഷിങ്ടണ്‍: ഏഴ് വര്‍ഷക്കാലം ബഹികാരാകാശത്ത് കറങ്ങിയ മൂന്ന് ടണ്‍ ഭാരമുള്ള ചൈനീസ് റോക്കറ്റ് അവശിഷ്ടം ചന്ദ്രനില്‍ പതിച്ചു. ഇതേ തുടര്‍ന്ന് ചന്ദ്രോപരിതലത്തില്‍ 65 അടി വിസ്തൃതിയുള്ള ഗര്‍ത്തം രൂപപ്പെട്ടു. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം.
സമീപത്തില്ലാതിരുന്നതിനാല്‍ നാസയുടെ ലൂണാര്‍ റെക്കൊനൈസന്‍സ് ഓര്‍ബിറ്ററിന് സംഭവം നേരിട്ട് കാണാന്‍ സാധിച്ചിരുന്നില്ല. എങ്കിലും റോക്കറ്റ് ചെന്ന് പതിച്ച ഗര്‍ത്തത്തെ കുറിച്ച് വിശദ പഠനം നടത്തുമെന്ന് ലൂണാര്‍ റെക്കൊനൈസന്‍സ് ഓര്‍ബിറ്റര്‍ മിഷന് ഡെപ്യൂട്ടി പ്രൊജക്ട് സൈന്റിസ്റ്റ് ജോണ്‍ കെല്ലര്‍ പറഞ്ഞു.
പ്രൊജക്ട് പ്ലൂട്ടോയുടെ ഭാഗമായ ബഹിരാകാശ ശാസ്ത്രജ്ഞന് ബില്‍ ഗ്രേയാണ് ഈ ബഹിരാകാശ അവശിഷ്ടത്തെകുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് റോക്കറ്റിന്റെ അവശിഷ്ടമാണെന്നായിരുന്നു ഗ്രേ ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
എന്നാല്‍, 2014-ല്‍ ചാങ് 5-ടി1 മിഷ്യന് വിക്ഷേപിക്കാന്‍ ചൈന ഉപയോഗിച്ച മാര്‍ച്ച് 3 സി റോക്കറ്റിന്റെ ഭാഗമാണിതെന്ന് അദ്ദേഹം പിന്നീട് തിരുത്തി. ഈ വാദം പക്ഷെ ചൈനീസ് വിദേശ കാര്യ മന്ത്രാലയം അംഗീകരിച്ചിട്ടില്ല.
Content Highlights: 3-tonne piece rocket debris collides with Moon creates crater
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..