16 ആഴ്ച ശമ്പളം, ഇന്‍ഷൂറന്‍സ്, യാത്രാ സഹായം; പറഞ്ഞുവിടുന്നവർക്ക് സക്കർബർഗിന്റെ വാഗ്ദാനങ്ങൾ


ജർമ്മനിയിലെ മ്യൂണിക്കിൽ നടക്കുന്ന മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് സംസാരിക്കുന്നു

ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ ഇന്ന് പതിനൊന്നായിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. കമ്പനിയില്‍ മൊത്തം ജോലിയെടുക്കുന്നവരുടെ 13 ശതമാനത്തോളം വരുമിത്. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ്, മെസ്സഞ്ചര്‍ എന്നിവയെയെല്ലാം ഈ കൂട്ടപ്പിരിച്ചുവിടല്‍ ബാധിക്കും. അതേസമയം പിരിച്ചുവിടലിന്റെ ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്ന് പറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്.

'കമ്പനി ഈ വിധത്തിലായതിന്റെയും തൊഴിലാളികളെ പിരിച്ചുവിടാനുള്ള തീരുമാനത്തിന്റെയുമെല്ലാം ഉത്തരവാദിത്വം ഞാനേറ്റെടുക്കുകയാണ്. എല്ലാവരെയും ഇത് വളരെക്കൂടുതലായി ബാധിച്ചിട്ടുണ്ട് എന്നെനിക്കറിയാം. അവരോടൊക്കെ ഞാന്‍ മാപ്പ് ചോദിക്കുകയാണ്', ബ്ലോഗ് പോസ്റ്റില്‍ കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് കുറിച്ചു. കോവിഡിനു പിന്നാലെ ടെക്ക് കമ്പനികളെയാകെ പൊടുന്നനെ പിടികൂടിയ പ്രതിസന്ധിയാണ് ഈ പരിതാപകരമായ അവസ്ഥയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.'കോവിഡ് അവസാനിച്ചാലും ഈ പ്രതിസന്ധി സ്ഥായിയായി നിലനില്‍ക്കുമെന്നാണ് എല്ലാവരും പ്രവചിച്ചിരുന്നത്. ഞാനും അതെ. അതുകൊണ്ടുതന്നെ, നിക്ഷേപം വര്‍ധിപ്പിക്കാനാണ് ഞങ്ങള്‍ സുപ്രധാനമായി ശ്രമിച്ചത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അത് പ്രതീക്ഷിച്ചത്ര വിജയം കണ്ടില്ല', സക്കര്‍ബര്‍ഗ് പറഞ്ഞു.

'ഇന്ന് ഒരു കമ്പനി എന്ന നിലയില്‍ വിലകുറഞ്ഞ രീതിയിലാണ് ഞങ്ങളെ കണക്കാക്കുന്നത് എന്ന് ഞാന്‍ കരുതുന്നു. ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനായി കോടിക്കണക്കിന് പേരാണ് ഞങ്ങളുടെ സേവനം ഉപയോഗിക്കുന്നുണ്ട്. നമ്മുടെ സമൂഹം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. വളരെ സാധ്യതകള്‍ തുറന്നുകിടക്കുന്ന, അങ്ങേയറ്റം ലാഭകരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പ്രധാനപ്പെട്ട ഒരു ബിസിനസാണിത്. അതുകൊണ്ടുതന്നെ കാര്യക്ഷമമായി പണിയെടുത്താല്‍ പ്രതിരോധിക്കാവുന്നതാണ് ഇപ്പോഴത്തെ ഈ മാന്ദ്യമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.'സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.

പുറത്താക്കപ്പെടുന്ന ജോലിക്കാര്‍ക്ക് 16 ആഴ്ചത്തെ അടിസ്ഥാന ശമ്പളവും സേവനം ചെയ്ത ഓരോ വര്‍ഷത്തിലും രണ്ടാഴ്ചത്തെ അധിക ശമ്പളവും നല്‍കുമെന്ന ഉറപ്പും സക്കര്‍ബര്‍ഗ് നല്‍കുന്നുണ്ട്. പിരിച്ചുവിടപ്പെടുന്നതോടെ യു.എസില്‍ തൊഴില്‍ വിസയില്‍ താമസിച്ചുവരുന്ന തങ്ങളുടെ ജോലിക്കാരുടെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും മെറ്റ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ ഇവര്‍ക്കും കുടുംബത്തിനും ആറുമാസത്തെ ആരോഗ്യ ഇന്‍ഷൂറന്‍സും നല്‍കും. യു.എസിന് പുറത്തുള്ള ജോലിക്കാര്‍ക്കും ഈ സൗകര്യങ്ങള്‍ നല്‍കുമെന്നും മെറ്റ അറിയിക്കുന്നു.

പിരിച്ചുവിടപ്പെട്ടവര്‍ക്ക് കമ്പനി ഭാഗത്തുനിന്ന് ഔദ്യോഗികമായ ഇ-മെയില്‍ സന്ദേശം ഉടനെയെത്തും. ഇതുസംബന്ധിച്ച സംശയനിവൃത്തിക്കും അന്വേഷണങ്ങള്‍ക്കും അവസരം നല്‍കുമെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു. നിലവില്‍ പിരിച്ചുവിടാന്‍ തീരുമാനിച്ച എല്ലാവര്‍ക്കും കമ്പനിയുടെ നെറ്റ്വര്‍ക്ക് സിസ്റ്റത്തിലേക്ക് ഇനി പ്രവേശിക്കാന്‍ കഴിയില്ല. ഇവര്‍ക്ക് കമ്പനിയുമായി ഇ മെയില്‍ വഴി മാത്രമാണ് തുടര്‍ന്ന് ബന്ധപ്പെടാനാവുകയെന്നും സക്കര്‍ബര്‍ഗ്.


Content Highlights: 16 weeks base pay, immigration help, Mark Zuckerberg’s message to Meta employees

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented