Youtube Logo | Photo: Gettyimages
ന്യൂഡല്‍ഹി: പാകിസ്താനില്‍ നിന്നുള്ള ആറ് ചാനലുകളുള്പ്പടെ കൂടുതല്‍ യൂട്യൂബ് ചാനലുകള്‍ ബ്ലോക്ക് ചെയ്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം. പുതുതായി 16 ചാനലുകള്‍ ബ്ലോക്ക് ചെയ്തുകൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്. പരിഭ്രാന്തി പരത്തുന്നതിനും സാമുദായിക ഐക്യം തകര്‍ക്കുന്നതിനും പൊതുക്രമത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനും വ്യാജവും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങള്‍ പങ്കുവെച്ചതായി കാണിച്ചാണ് നടപടി.
ഐടി നിയമം അനുസരിച്ചുള്ള അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ചാണ് നടപടിയെടുത്തിരിക്കുന്നത്. ഈ ചാനലുകള്ക്കെല്ലാംകൂടി 68 കോടി കാഴ്ചക്കാരുണ്ട്. ഒരു ഫേസ്ബുക്ക് അക്കൗണ്ടും ബ്ലോക്ക് ചെയ്തിട്ടുണ്ട്.
ദേശീയ സുരക്ഷ, ഇന്ത്യയുടെ വിദേശ ബന്ധം, രാജ്യത്തെ സാമുദായിക സൗഹാര്‍ദം, പൊതു ക്രമം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഈ ചാനലുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്ന് മന്ത്രാലയം അറിയിച്ചു.
ഇന്ത്യയില്‍ നിന്നുള്ള നിരോധിക്കപ്പെട്ട യൂട്യൂബ് ചാനലുകള്‍ ചില സമുദായങ്ങളെ തീവ്രവാദികള്‍ എന്ന് വിളിച്ച് വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്താന്‍ ശ്രമിച്ചു. അത്തരം ഉള്ളടക്കങ്ങള്‍ സാമുദായിക ഐക്യം തകര്‍ക്കാനും പൊതുക്രമത്തില്‍ പ്രശ്നങ്ങളുണ്ടാക്കാനും സാധ്യയുണ്ട്, മന്ത്രാലയം പറഞ്ഞു.
ഇന്ത്യന്‍ സൈന്യം, ജമ്മു കശ്മീര്‍, യുക്രൈന് അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ വിദേശരാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ എന്നിവ സംബന്ധിച്ച സംഘടിതമായ വ്യാജ വാര്‍ത്തകള്‍ നല്‍കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പാകിസ്താന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയെടുത്തത്.
വിവാദങ്ങളുണ്ടാക്കുന്നതും തെറ്റായ അവകാശവാദങ്ങളുമുള്ള തലക്കെട്ടുകള്‍ നല്‍കുന്നതിനെതിരെ ഇന്ത്യന്‍ സ്വകാര്യ ടിവി വാര്‍ത്താ ചാനലുകള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. 18 ഇന്ത്യന്‍ ചാനലുകള്‍ ഉള്‍പ്പടെ 78 യൂട്യൂബ് ചാനലുകള്‍ നേരത്തെ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ആകെ 262 കോടി കാഴ്ചക്കാരുള്ള 22 ചാനലുകളാണ് ഈ മാസം ആദ്യം ബ്ലോക്ക് ചെയ്യപ്പെട്ടത്.
ബ്ലോക്ക് ചെയ്ത ഇന്ത്യന്‍ ചാനലുകള്‍
1 സൈനി എജുക്കേഷന്‍ റിസര്‍ച്ച് ( Saini Education Research )
2 ഹിന്ദി മേ ദേഖോ (Hindi Mein Dekho)
3 ടെക്നിക്കല്‍ യോഗേന്ദ്ര ( Technical Yogendra)
4 ആജ് തേ ന്യൂസ് (Aaj te news)
5 എസ്ബിബി ന്യൂസ ( SBB Nesw)
6 ഡിഫന്‍സ് ന്യൂസ് 24x7 ( Defence News24x7)
7 ദി സ്റ്റഡി ടൈം ( The study time )
8 ലേറ്റസ്റ്റ് അപ്ഡേറ്റ് ( Latest Update )
9 എംആര്‍എഫ് ടിവി ലൈവ് ( MRF TV LIVE)
10 തഹാഫസ്-ഇ-ഡീന്‍-ഇന്ത്യ ( Tahaffuz-E-Deen India)
പാകിസ്താന് ചാനലുകള്‍
1 ആജ്തക് പാകിസ്താന് ( AjTak Pakistan )
2 ഡിസ്കവര് പോയിന്റ് ( Discover Poitn)
3 റിയാലിറ്റി ചെക്ക്സ് (Reality Checks)
4 കൈസര്‍ ഖാന് ( Kaiser Khan)
5 ദി വോയ്സ് ഓഫ് ഏഷ്യ ( The Voice of Asia )
6 ബോല്‍ മീഡിയ ബോല്‍ (Bol Media Bol)
Content Highlights: 16 more youtube channels blocked in india
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..