ഇന്ത്യയില്‍ 5ജി കണക്റ്റിവിറ്റി ആദ്യമെത്തുക 13 നഗരങ്ങളില്‍; കേരളത്തില്‍ അടുത്ത വര്‍ഷം


Photo: IANS

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഈ മാസം തന്നെ വിവിധ ടെലികോം കമ്പനികള്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്നാണ് വിവരം. എങ്കിലും രാജ്യവ്യാപകമായി ഇപ്പോള്‍ 5ജി ലഭിക്കില്ല. പകരം തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമെ 5ജി കണക്റ്റിവിറ്റി ലഭിക്കുള്ളൂ

13 നഗരങ്ങളിലാണ് 5ജി ആദ്യം ലഭിക്കുക. അഹമ്മദാബാദ്, ബെംഗളുരു, ചണ്ഡിഗഢ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പുണെ എന്നിവിടങ്ങളിലാണ് ആദ്യം 5ജി എത്തുക. അടുത്ത വര്‍ഷം കേരളത്തിൽ 5ജി എത്തിയേക്കുമെന്നാണ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറയുന്നത്.



വരുന്ന മാസങ്ങളില്‍ തന്നെ ഇന്ത്യയില്‍ മറ്റ് നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കുമെല്ലാം 5ജി എത്തിച്ചേരും. 2023 അവസാനത്തോടെ രാജ്യവ്യാപകമായി 5ജി എത്തിക്കുമെന്നാണ് റിലയന്‍സ് ജിയോയുടെ പ്രഖ്യാപനം.

അതിവേഗ കണക്റ്റിവിറ്റിയോടൊപ്പം നൂതന ശാസ്ത്ര സാങ്കേതിക വിവര വിനിമയ സാധ്യതകള്‍ക്ക് വഴിതുറക്കുന്ന പുതിയ തലമുറ വിവരവിനിമയ സാങ്കേതിക വിദ്യയാണ് 5ജി.

ഇന്ത്യയില്‍ എയര്‍ടെല്‍, ജിയോ, വി എന്നീ കമ്പനികളാണ് മൊബൈല്‍ സേവന ദാതാക്കള്‍ക്കായി 5ജി എത്തിക്കുക. നിരക്കുകള്‍ കമ്പനികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Content Highlights: 13 cities 5G networks first in the country.

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented