ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പായ ലോലിപോപ്പിനെ കുറിച്ച് പരാതികളുയരുന്നു. ലോലിപോപ്പ് അപ്‌ഡേറ്റ് ചെയ്ത ശേഷം പല ആപ്ലിക്കേഷനുകളും പ്രവര്‍ത്തിക്കുന്നില്ല എന്നതും സ്മാര്‍ട്ട്‌ഫോണുകളുടെയും ടാബ്‌ലെറ്റുകളുടെയുമൊക്കെ വേഗത കുറയുന്നു എന്നതുമാണ് ലോലിപോപ്പിനെതിരെ ഉയരുന്ന പ്രധാന ആരോപണങ്ങള്‍.

കാര്‍ഡുകളായി നോട്ടിഫിക്കേഷനുകളും മറ്റും കാണാനാകുന്ന, എളുപ്പത്തില്‍ ആക്‌സസ് നല്‍കുന്ന മെറ്റീരിയല്‍ ഡിസൈനില്‍ എത്തിയ ലോലിപോപ്പിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. സാങ്കേതിക പ്രശ്‌നങ്ങളാണ് ലോലിപോപ്പിനെ വലയ്ക്കുന്നത്.

ഒക്‌ടോബറിലാണ് പുതിയ നെക്‌സസ് ഉപകരണങ്ങള്‍ക്കൊപ്പം ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് 5.0 പതിപ്പായ ലോലിപോപ്പും ലോഞ്ചു ചെയ്തത്. എന്നാല്‍ നെക്‌സസ് ഉപകരണങ്ങളില്‍ ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ നേരിടുണ്ടെന്നാണ് ടെക് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ലോലിപോപ്പ് അപ്‌ഗ്രേഡ് ചെയ്യുമ്പോഴും അതിനു ശേഷവും സ്മാര്‍ട്ട്‌ഫോണുകളില്‍ വൈഫൈ കണക്ടിവിറ്റിയ്ക്ക് പ്രശ്‌നങ്ങള്‍ നേരിടുന്നെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ലോലിപോപ്പില്‍ ഗാഡ്ജറ്റുകളിലെ സൗണ്ട് ക്വാളിറ്റിയിലും കുറവുണ്ടാകുന്നെന്നാണ് ഉപയോക്താക്കള്‍ക്കിടയില്‍ നിന്നുള്ള മറ്റൊരു പരാതി.

ലോലിപോപ്പ് ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ ചില നെക്‌സസ് ഉപകരണങ്ങളില്‍ നിന്നും അഡോബ് എയര്‍ ടൂള്‍ നീക്കം ചെയ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇവ ഉപയോക്താക്കള്‍ക്ക് പിന്നീട് റീഇന്‍സ്റ്റാള്‍ ചെയ്യാനാവുന്നില്ലെന്നാണ് പരാതി. ലോലിപോപ്പ് അപ്‌ഗ്രേഡിനു ശേഷം നെക്‌സസ് 7 ന്റെ വേഗത വളരെ കുറഞ്ഞതായി ഉപയോക്താക്കളെ ഉദ്ധരിച്ച് ദഉചല േറിപ്പോര്‍ട്ടു ചെയ്യുന്നു.

ചില ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ലോലിപോപ്പില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അതേകുറിച്ച് അന്വേഷിക്കുകയാണെന്നും ഗൂഗിള്‍ വാക്താവ് അറിയിച്ചു. ലോലിപോപ്പ് സംബന്ധിച്ച ഉപയോക്താക്കളുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ തങ്ങളുടെ കസ്റ്റമര്‍ കെയര്‍ സര്‍വ്വീസുമായി ബന്ധപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.