ന്യൂഡല്‍ഹി:
യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ വിനോദസഞ്ചാരികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. പലതരം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ എല്ലാ വിവരങ്ങളും ഒരുമിച്ച് നല്‍കുകയാണ് ട്രിപ്‌ഗേറ്റര്‍ ആന്‍ഡ്രോയ്ഡ് ആപ്പില്‍.

ഒരു പ്രത്യേക നഗരം അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ട്രിപ്‌ഗേറ്ററില്‍ ലഭ്യമാക്കുക. ഹോട്ടല്‍ നിരക്ക്, വിമാന നിരക്ക്, പ്രാദേശിക ആകര്‍ഷണങ്ങള്‍, ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് എത്താനുള്ള മാര്‍ഗം, എ.ടി.എം. കേന്ദ്രം തുടങ്ങിയ വിവരങ്ങള്‍ ആപ്പില്‍ നിന്ന് കിട്ടും.

ഇന്‍ക്രെഡിബിള്‍ ഇന്ത്യയുമായി സഹകരിച്ച് ട്രിപ്‌ഗേറ്റര്‍ ഡോട്ട് കോമാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിലുള്ളതല്ലാത്തതിനാല്‍ ഈ ആപ്പില്‍ നിന്ന് ഹോട്ടല്‍ ബുക്ക് ചെയ്യാനും മറ്റും പറ്റില്ല.